കെ.എം.സി.സി ജിദ്ദ ബനീമാലിക്ക് ഏരിയ ഫണ്ട് കൈമാറി
text_fieldsവിവിധ പദ്ധതികളിലേക്കുള്ള കെ.എം.സി.സി ജിദ്ദ ബനീമാലിക്ക് ഏരിയ ഫണ്ട് പ്രസിഡൻറ് നൗഫൽ ഉള്ളാടൻ, വി.പി. മുസ്തഫക്ക് കൈമാറുന്നു
ജിദ്ദ: സി.എച്ച് സെൻറർ, ശിഹാബ് തങ്ങൾ റിലീഫ് സെൽ, പ്രവാസി മെഡിക്കൽ സെൻറർ എന്നിവയിലേക്കുള്ള കെ.എം.സി.സി ജിദ്ദ ബനീമാലിക്ക് ഏരിയ ഫണ്ട് കൈമാറി.
ഏരിയയിലെ സാധാരണക്കാരായ ആളുകളിൽ നിന്നും പിരിെച്ചടുത്ത തുക കെ.എം.സി.സി ഏരിയ പ്രസിഡൻറ് നൗഫൽ ഉള്ളാടൻ ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫക്കാണ് കൈമാറിയത്. ഏരിയ ജനറൽ സെക്രട്ടറി കെ.വി ജംഷീർ, മറ്റു ഭാരവാഹികളായ നാസർ പള്ളിക്കൽ, റാഫി പട്ടാമ്പി, അബ്ദുള്ള കൊട്ടപ്പുറം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

