കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം ഇഫ്താർ മീറ്റ്
text_fieldsകെ.എം.സി.സി ജിദ്ദ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ഇഫ്താർ സംഗമം കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം സംഘടിപ്പിച്ച ഇഫ്താർ മീറ്റും വാർഷിക കൗൺസിൽ യോഗവും കെ.എം.സി.സി വേൾഡ് പ്രസിഡൻറ് കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജാഫർ വെന്നിയൂർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി റഷീദ് കോഴിക്കോടൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ, മലപ്പുറം ജില്ല പ്രസിഡൻറ് ഇസ്മാഈൽ മുണ്ടുപറമ്പ്, സെട്രൽ കമ്മിറ്റി സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, സീതി കൊളക്കാടൻ, പി.കെ സുഹൈൽ, ശരീഫ് തെന്നല, അബ്ദുറഊഫ് തിരൂരങ്ങാടി, എം.സി സുഹൈൽ, ഷംസീർ ചെട്ടിപ്പടി, ഷൗക്കത്ത് പെരുമണ്ണ, സുഹൈൽ തെന്നല, ഉമറലി, മുജീബ് എടരിക്കോട് എന്നിവർ സംസാരിച്ചു.
ശരീഫ് തെന്നല ഖിറാഅത്ത് നടത്തി. റാഫി തെന്നല സ്വാഗതവും നൂർ മുഹമ്മദ് നന്ദിയും പറഞ്ഞു.

