കെ.എം.സി.സി തബൂക്ക് ഗ്രാൻഡ് ഇഫ്താർ സംഗമം ഫെബ്രു. 27ന്
text_fieldsതബൂക്ക്: കെ.എം.സി.സി എല്ലാ വർഷവും നടത്തിവരാറുള്ള വിപുലമായ സമൂഹ നോമ്പ് തുറ ഈ വർഷവും മദീന റോഡിലെ വി.എൽ.എസ് അറീന ഫുട്ബാൾ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കും. റമദാനിലെ രണ്ടാം വെള്ളിയാഴ്ചയായ ഫെബ്രുവരി 27നാണ് ഇത്തവണത്തെ ഗ്രാൻഡ് ഇഫ്താർ നിശ്ചയിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം 1600ഓളം പേർ പങ്കെടുത്ത സംഗമത്തിൽ, ഇത്തവണ അതിലധികം ആളുകളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. പരിപാടിയുടെ നടത്തിപ്പിനായി ഏരിയ കെ.എം.സി.സി, വനിത കെ.എം.സി.സി കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കം ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ബാഫഖി സെൻറർ ഓഫിസിൽ നടന്ന യോഗത്തിന് ശേഷം പുറത്തിറക്കിയ വാർത്തകുറിപ്പിലൂടെയാണ് കമ്മിറ്റി ഭാരവാഹികൾ ഇക്കാര്യം അറിയിച്ചത്.
സമദ് ആഞ്ഞിലങ്ങാടി, ഫസൽ എടപ്പറ്റ, സിറാജ് കാഞ്ഞിരമുക്ക്, സാലി പട്ടിക്കാട്, വീരാൻകുട്ടി കുമ്മിണിപറമ്പ്, അലി വെട്ടത്തൂർ, സക്കീർ മണ്ണാർമല, കബീർ പൂച്ചാമം, ഖാദർ ഇരിട്ടി, ഗഫൂർ പുതു പൊന്നാനി, ആഷിഖ് കാടപ്പടി, ഇസ്മാഈൽ പുള്ളാട്ട്, നസ്മ നിസാർ, ഷിഫ്ന സാബിഖ്, നെഫ്ല നിസാം, മുഹ്സിന സരിഷ്, മിർഫ തസ്‌നി, സുമയ്യ ഇസ്മാഈൽ, ഫഫ്മിദ ഫസൽ, ഷഹല ആഷിഖ്, റഫീന യാസർ, റിഷാന റഷാദ്, നിദ അലി, ഷമി സഫീർ, ബാനു ബാദുഷ, സാജിറ അലി, തസ്‌നി യാസർ, ഇഷ നാസി, സഫീറ കരീം, ഹമിദ ഖാദർ എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

