റാബഖ് സൂപ്പർ കപ്പ് സീസൺ 3; റൊഡിനാ എഫ്.സി ജേതാക്കൾ
text_fieldsറാബഖ്: കെഎംസിസി റാബഖ് കമ്മിറ്റി സംഘടിപ്പിച്ച മൂന്നാമത് 'റാബഖ് സൂപ്പർ കപ്പ് സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ റൊഡിനാ എഫ്.സി ജേതാക്കളായി.
എട്ട് ടീമുകൾ പങ്കെടുത്ത ആവേശകരമായ ടൂർണമെന്റിൽ കഴിഞ്ഞ സീസണിലെ ജേതാക്കളായ ഈഗിൾസ് എഫ്.സി റാബഖ് ടീമിനെ ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തിയാണ് റൊഡിനാ എഫ്.സി കിരീടം ചൂടിയത്.
ജിദ്ദയിൽ നിന്നും യാംബുവിൽ നിന്നുമുല്ല മികച്ച കളിക്കാരെ ഇറക്കിയാണ് ഇപ്രാവശ്യത്തെ റാബഖ് സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ എല്ലാ ടീമുകളും കപ്പ് സ്വന്തമാക്കാൻ കളത്തിലിറക്കിയത്. ഇത് ഗാലറിയിൽ തിങ്ങിക്കൂടിയ കാണികൾക്ക് ആവേശം നിറഞ്ഞ മത്സരങ്ങൾ സമ്മാനിച്ചതായി ഫുട്ബാൾ ടൂർണമെന്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

