കെ.എം.സി.സി സാമൂഹിക സുരക്ഷ പദ്ധതിക്ക് നജ്റാനിൽ തുടക്കം
text_fieldsകെ.എം.സി.സി സൗദി നാഷനല്‍ കമ്മിറ്റി സാമൂഹിക സുരക്ഷ പദ്ധതി-2022ന് നജ്റാനിൽ തുടക്കം കുറിക്കുന്നു
നജ്റാൻ: കെ.എം.സി.സി സൗദി നാഷനല്‍ കമ്മിറ്റിയുടെ സാമൂഹിക സുരക്ഷ പദ്ധതി-2022 അംഗത്വ കാമ്പയിന് നജ്റാനില്‍ ആരംഭിച്ചു. നജ്റാന് കെ.എം.സി.സി സുരക്ഷ പദ്ധതി ചെയര്മാന് ലുക്മാന് ചേലേമ്പ്ര സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ സലാം പൂളപ്പൊയിലിന് ആദ്യ ഫോറം നല്കി തുടക്കം കുറിച്ചു. വിവിധ ഏരിയ കമ്മിറ്റികള്‍ക്കുള്ള ഫോറം ചടങ്ങില്‍ ജന. െസക്രട്ടറി സലീം ഉപ്പള വിതരണം ചെയ്തു.
സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ബഷീര്‍ കരിങ്കല്ലത്താണി, ഹനീഫ ഉപ്പള, റഷീദ് കൂടത്തായി, നസീര്‍ പാണ്ടിക്കാട്, വിവിധ ഏരിയ കമ്മിറ്റി ഭാരവാഹികളായ നിസാര്‍ കുന്ദമംഗലം, ഇക്ബാല്‍ ഒറ്റപ്പാലം, നാവാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയാണ് കാമ്പയിന്. വരുംദിവസങ്ങളില്‍ ഏരിയ കമ്മിറ്റികളുടെ സഹകരണത്തോടുകൂടി നജ്റാനിലെ പ്രവാസി സുഹൃത്തുക്കളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സുരക്ഷ ഉറപ്പ് വരുത്തുമെന്നും സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് സലാം പൂളപ്പൊയില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

