കെ.എം.സി.സി സാമൂഹിക സുരക്ഷാപദ്ധതി നജ്റാനില്‍ തുടങ്ങി
text_fieldsകെ.എം.സി.സി നാഷനൽ കമ്മിറ്റി സാമൂഹിക സുരക്ഷാപദ്ധതി അംഗത്വ കാമ്പയിന് നജ്റാന് സെന്‍ട്രല്‍ കമ്മിറ്റി ചെയര്മാന് ലുഖ്മാൻ ചേലേമ്പ്ര ഉദ്ഘാടനം ചെയ്യുന്നു
നജ്റാന്: സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ സാമൂഹിക സുരക്ഷാപദ്ധതി അംഗത്വ കാമ്പയിന് നജ്റാന് സെന്‍ട്രല്‍ കമ്മിറ്റി ചെയര്മാന് ലുഖ്മാൻ ചേലേമ്പ്ര, വൈസ് പ്രസിഡൻറ് ബഷീര്‍ കരിങ്കല്ലത്താണിക്ക് അംഗത്വം നല്കി ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് സലാം പൂളപ്പൊയില്‍ അധ്യക്ഷത വഹിച്ചു. 90ാമത് സൗദി ദേശീയ ദിനത്തില്‍ നജ്റാന് കെ.എം.സി.സി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തവര്‍ക്ക് നജ്റാന് കിങ് ഖാലിദ് മെഡിക്കല്‍ സിറ്റി നല്കിയ സര്‍ട്ടിഫിക്കറ്റുകളും കെ.എം.സി.സി സംഘടിപ്പിച്ച ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ കൈമാറി. റഷീദ് കൂടത്തായി, നൗഫല്‍ കൊളത്തൂര്‍ എന്നിവർ സംസാരിച്ചു. സലീം ഉപ്പള സ്വാഗതവും നസീര്‍ പാണ്ടിക്കാട് നന്ദിയും പറഞ്ഞു.
ഹനീഫ ഉപ്പള, അക്ബര്‍ താനൂർ, സാദിഖ് കൊല്ലം, മുസ്തഫ, സൈനുദ്ദീന്‍ മഞ്ചേശ്വരം, അബ്ദുൽ സത്താര്‍ കരിങ്കല്ലത്താണി, നവാസ് താനൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

