കെ.എം.സി.സി സാമൂഹിക സുരക്ഷ പദ്ധതി റാക്കയിൽ തുടങ്ങി
text_fieldsഅൽകോബാർ: കെ.എം.സി.സി നാഷനൽ കമ്മിറ്റി നടത്തി വരുന്ന സാമൂഹിക സുരക്ഷ പദ്ധതിയുടെ 2026 വർഷത്തേക്കുള്ള പ്രചാരണത്തിന് അൽകോബാർ റാക്ക ഏരിയയിൽ തുടക്കമായി. പ്രസിഡന്റ് ഷാനി പയ്യോളിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് അൽകോബാർ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഇക്ബാൽ ആനമങ്ങാട് ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി വെൽഫർ വിങ് ചെയർമാൻ ഹുസൈൻ നിലമ്പുർ, ആബിദ് പാറക്കൽ,അനസ് പകര. ആഷിഖ് മണ്ണാർക്കാട്. ജമാൽ ദേവർകോവിൽ.
നവാസ് ബാലുശ്ശേരി. ഷാഫി മാസ്റ്റർ. ലത്തീഫ് ഫറോക്ക്. തൗഫീഖ് താനാളൂർ , അബ്ദു റഊഫ്, താജുദ്ദീൻ, റാക്ക ഏരിയാ സുരക്ഷ പദ്ധതി കോഓഡിനേറ്റർ സഹൽ മോൻ പകര എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കലാം പന്നിയങ്കര സ്വാഗതവും ട്രഷറർ അബ്ദുൽ റഷീദ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

