കെ.എം.സി.സി സാമൂഹിക സുരക്ഷ പദ്ധതി: റിയാദിൽ തുടക്കം
text_fieldsസൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സുരക്ഷ പദ്ധതിയുടെ റിയാദ്തല അംഗത്വ കാമ്പയിെൻറ ഉദ്ഘാടനം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അബ്ദുൽ മജീദ് പയ്യന്നൂർ, ഹംസ പെരിന്തൽമണ്ണക്ക് ഫോം നൽകി നിർവഹിക്കുന്നു
റിയാദ്: കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി നടപ്പാക്കുന്ന സാമൂഹിക സുരക്ഷ പദ്ധതിയുടെ അംഗത്വ കാമ്പയിന് റിയാദിൽ തുടക്കമായി. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അപ്പോളോ ഡിമോറയിൽ സംഘടിപ്പിച്ച പരിപാടിയിൽ വൈസ് പ്രസിഡൻറ് ഹാരിസ് തലാപ്പിൽ അധ്യക്ഷത വഹിച്ചു. ട്രഷറർ യു.പി. മുസ്തഫ യോഗം ഉദ്ഘാടനം ചെയ്തു. എട്ടു വർഷമായി സൗദി അറേബ്യയിലെ പ്രവാസികൾക്ക് കൈത്താങ്ങായി മാറിയ സാമൂഹിക സുരക്ഷ പദ്ധതി ഇതിനകം നിരവധി കുടുംബങ്ങൾക്ക് വലിയ താങ്ങായി. മരണാനന്തര സഹായവും ചികിത്സസഹായവും ഈ പദ്ധതി വഴി ലഭ്യമാക്കുന്നുണ്ട്.
ഒമ്പതാം വർഷത്തെ അംഗത്വ കാമ്പയിെൻറ റിയാദ്തല ഉദ്ഘാടനം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അബ്ദുൽ മജീദ് പയ്യന്നൂർ, ഹംസ പെരിന്തൽമണ്ണക്ക് ഫോറം നൽകി നിർവഹിച്ചു. അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, നാസർ വെളിയങ്കോട്, സി.പി. മുസ്തഫ, ഉസ്മാനലി പാലത്തിങ്ങൽ, കെ.ടി. അബൂബക്കർ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കീഴ്ഘടകങ്ങൾക്കുള്ള ഫോമുകൾ പ്രസിഡൻറ് സി.പി. മുസ്തഫ കൈമാറി. റസാഖ് വളക്കൈ പ്രാർഥന നടത്തി. ജലീൽ തിരൂർ സ്വാഗതവും സിദ്ദീഖ് തുവ്വൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

