കെ.എം.സി.സി സാമൂഹിക സുരക്ഷ ഫണ്ട് കൈമാറി; കതിരൂരിലെ കുടുംബത്തിന് നൽകിയത് മൂന്ന് ലക്ഷം രൂപ
text_fieldsസൗദി കെ.എം.സി.സി സാമൂഹിക സുരക്ഷാ ഫണ്ട് കൈമാറുന്നു
ദമ്മാം/തലശ്ശേരി: പ്രവാസലോകത്ത് പ്രയാസമനുഭവിക്കുന്നവർക്കും മരണപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങൾക്കും കൈത്താങ്ങാവുന്ന സൗദി കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി, സാമൂഹിക സുരക്ഷാപദ്ധതിയിൽ അംഗമായിരിക്കെ മരിച്ച കതിരൂർ സ്വദേശിയുടെ കുടുംബത്തിനുള്ള ധനസഹായം കൈമാറി. പദ്ധതി പ്രകാരം അനുവദിച്ച മൂന്ന് ലക്ഷം രൂപയുടെ സുരക്ഷാ ഫണ്ട് കെ.എം.സി.സി കിഴക്കൻ പ്രവിശ്യ വൈസ് പ്രസിഡൻറ് അൻസാരി മന്ദബത്ത്, കതിരൂർ മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ദാവൂദിന് കൈമാറി.
കെ.എം.സി.സി മുൻ ഭാരവാഹികളായ റഷീദ് തലശ്ശേരി, നൂറുദ്ദീൻ കതിരൂർ, ജുബൈൽ ദാഖൽ മഹ്ദൂദ് ഏരിയ സെക്രട്ടറി പി.എം.ആർ. ആസിഫ് ഇക്ബാൽ, കതിരൂരിലെ മുതിർന്ന മുസ്ലിം ലീഗ് നേതാക്കളായ ബഷീർ ചെറിയാണ്ടി, പി.ആർ. പോക്കർ, കോട്ടയം പഞ്ചായത്ത് വാർഡ് മെമ്പർ വി.കെ. സുമിനാസ്, മുഹമ്മദ് ഷാജിർ, തലശ്ശേരി ടൗൺ യൂത്ത് ലീഗ് സെക്രട്ടറി റുഫൈസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

