കെ.എം.സി.സി സോക്കർ ഫെസ്റ്റ് സീസൺ രണ്ട് പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsകെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റി സോക്കർ ഫെസ്റ്റ് സീസൺ രണ്ട് പോസ്റ്റർ പ്രകാശനം ടി. മൊയ്തീൻ കോയ നിർവഹിക്കുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റി ജനുവരി 30ന് സംഘടിപ്പിക്കുന്ന സോക്കർ ഫെസ്റ്റ് സീസൺ രണ്ട് ഫുട്ബാൾ ടൂർണമെൻറിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
കോഴിക്കോട് ജില്ല മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി. മൊയ്തീൻ കോയ, കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡൻറ് ഇബ്രാഹിം കൊല്ലിക്ക് നൽകിയാണ് പോസ്റ്റർ പ്രകാശനം നടന്നത്. ചടങ്ങിൽ ഇബ്രാഹിം കൊല്ലി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി. മൊയ്തീൻ കോയ മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ട്രഷറർ വി.പി. അബ്ദുൽ റഹിമാൻ, ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം, വൈസ് പ്രസിഡൻറ് ലത്തീഫ് കളരാന്തിരി, ജില്ല ഭാരവാഹികളായ സുബൈർ വാണിമേൽ, ടി.കെ. അബ്ദുൽ റഹ്മാൻ, സാലിഹ് പൊയിൽതൊടി, എൻ.പി. അബ്ദുൽ വഹാബ്, റിയാസ് താത്തൊത്ത് എന്നിവർ സംസാരിച്ചു.
ഷബീർ അലി, ഷാഫി പുത്തൂർ, കോയമോൻ ഒളവണ്ണ നേതൃത്വം നൽകി. സെക്രട്ടറി നിസാർ മടവൂർ സ്വാഗതവും ട്രഷറർ ഒ.പി. അബ്ദുൽ സലാം നന്ദിയും പറഞ്ഞു.

