കെ.എം.സി.സി ശിഹാബ് തങ്ങൾ അനുസ്മരണവും സ്വീകരണവും
text_fieldsകെ.എം.സി.സി ജിദ്ദ പാലക്കാട് ജില്ല കമ്മിറ്റി നൽകിയ സ്വീകരണത്തിൽ എം.എസ് അലവി സംസാരിക്കുന്നു
ജിദ്ദ: കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണവും ഉംറ നിർവഹിക്കാനെത്തിയ പ്രവാസി ലീഗ് ദേശീയ ജനറൽ സെക്രട്ടറി എം.എസ് അലവിക്ക് സ്വീകരണവും സംഘടിപ്പിച്ചു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര അനുസ്മരണ പ്രഭാഷണം നടത്തി. കേരളീയ പൊതു മണ്ഡലത്തെ മത സൗഹാർദത്തിന്റെ ഈറ്റില്ലമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച മഹത് വ്യക്തിത്വമായിരുന്നു ശിഹാബ് തങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ മേഖലയിൽ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിസ്വാർഥമായ പ്രവർത്തനങ്ങൾ നടത്തുന്ന പ്രവാസി ലീഗ് ദേശീയ ജനറൽ സെക്രട്ടറി എം.എസ് അലവിക്കുള്ള കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റിയുടെ ഉപഹാര സമർപ്പണവും പാലക്കാട് ജില്ല മുസ്ലിംലീഗ് പ്രവർത്തന ഫണ്ട് സമാഹരണ ഉദ്ഘാടനവും അദ്ദേഹം ചടങ്ങിൽ നിർവഹിച്ചു.
കെ.എം.സി.സി ജിദ്ദ പാലക്കാട് ജില്ല കമ്മിറ്റി ഒക്ടോബർ 24, 31 തിയതികളിൽ സംഘടിപ്പിക്കുന്ന രണ്ടാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ പ്രഖ്യാപനവും നടന്നു. ജിദ്ദ അൽ റയാൻ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ.എം.സി.സി ജിദ്ദ പാലക്കാട് ജില്ല കമ്മിറ്റി പ്രസിഡൻറ് ഹബീബുള്ള പട്ടാമ്പി അധ്യക്ഷത വഹിച്ചു. ഹുസൈൻ കരിങ്കറ, സക്കീർ നാലകത്ത്, ഷഹീൻ തച്ചമ്പാറ, യൂസഫലി തിരുവേഗപ്പുറ, ഷൗക്കത്ത് പനമണ്ണ, ഉമ്മർ തച്ചനാട്ടുകര, മുഹമ്മദലി കാഞ്ഞിരപ്പുഴ, അബ്ദുള്ളക്കുട്ടി എടപ്പലം, ടി.പി അബ്ദുസ്സലാം എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികളായ സലീം പാലൊളി, യാസർ മാരായമംഗലം, റഹീം തരൂർ, റഫീഖ് പാലക്കാട്, റഷീദ് കൊമ്പം, നാസർ ആനക്ക,ര ഷാജി പാലക്കടവ്, ഇല്യാസ് പൂരമണ്ണിൽ, നിസാർ മണ്ണാർക്കാട് എന്നിവർ സംബന്ധിച്ചു. ജില്ല ജനറൽ സെക്രട്ടറി കുഞ്ഞിമുഹമ്മദ് കോട്ടോപ്പാടം സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

