Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഷ​റ​ഫു​ദ്ദീ​ൻ...

ഷ​റ​ഫു​ദ്ദീ​ൻ പ​യ്യ​നാ​ടി​ന്‌ റി​യാ​ദ് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ്​​

text_fields
bookmark_border
ഷ​റ​ഫു​ദ്ദീ​ൻ പ​യ്യ​നാ​ടി​ന്‌ റി​യാ​ദ് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ്​​
cancel
camera_alt????????????? ???????????

റി​യാ​ദ്: കെ.​എം.​സി.​സി ന്യൂ ​സ​നാ​ഇ​യ ഏ​രി​യ ട്ര​ഷ​റ​റും ദീ​മാ ബി​സ്​​​ക​റ്റ് ക​മ്പ​നി​യി​ലെ സെ​യി​ൽ​സ്മാ​നു​മാ​യ ഷ​റ​ഫു​ദ്ദീ​ൻ പ​യ്യ​നാ​ടി​ന്‌ റി​യാ​ദ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. എ​ട്ടു വ​ർ​ഷ​മാ​യി ബി​സ്ക​റ്റ് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഷ​റ​ഫു​ദ്ദീ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ കോ​വി​ഡ് മി​ഷ​ൻ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. ലോ​ക്ഡൗ​ൺ കാ​ല​യ​ള​വി​ൽ ഭ​ക്ഷ​ണ​ത്തി​നും മ​രു​ന്നി​നു​മാ​യി പ്ര​യാ​സ​പ്പെ​ട്ടി​രു​ന്ന ആ​യി​ര​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മേ​കി​യ റി​യാ​ദ് കെ.​എം.​സി.​സി​യു​ടെ റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്ന ഷ​റ​ഫു​ദ്ദീ​ൻ രോ​ഗം മൂ​ലം പ്ര​യാ​സ​മ​നു​ഭ​വി​ച്ച നി​ര​വ​ധി പേ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​നു​​വേ​ണ്ടി​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ബ​ത്​​ഹ​യി​ലെ കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന യോ​ഗം വെ​ൽ​ഫെ​യ​ർ വി​ങ്​ ചെ​യ​ർ​മാ​ൻ സി​ദ്ദീ​ഖ് തു​വൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ഉ​മ​ർ അ​മാ​ന​ത്ത് സ​മ്മാ​നി​ച്ചു. ജ​ലീ​ൽ തി​രൂ​ർ, അ​ബ്​​ദു​ൽ മ​ജീ​ദ്, കെ.​ടി. അ​ബൂ​ബ​ക്ക​ർ, അ​ബ്​​ദു​റ​ഹ്​​മാ​ൻ ഫ​റോ​ക്ക്, അ​ഷ്‌​റ​ഫ്‌ വെ​ള്ള​പാ​ടം, റ​ഫീ​ഖ് പൂ​പ്പ​ലം, മു​ത്തു ക​ട്ടു​പ്പാ​റ, ഹം​സ​ക്കോ​യ, അ​ഷ്‌​റ​ഫ്‌ അ​ച്ചൂ​ർ, ഇ​ൻ​ഷാ​ദ്, ഉ​നൈ​സ്, സി​ദീ​ഖ് ആ​ന​പ്പ​ടി, ന​ജീ​ബ്, ഹ​ബീ​ബ് അ​ൽ​അ​ബീ​ർ, മ​ജീ​ദ് പ​ര​പ്പ​ന​ങ്ങാ​ടി, സ​ ഫ്‌​നാ​സ്, അ​ബൂ​ബ​ക്ക​ർ, ഇ​സ്മ​യി​ൽ ക​രോ​ളം, നാ​സ​ർ നി​ല​മ്പൂ​ർ, റാ​ഫി കൂ​ട്ടാ​യി, ജാ​സിം കാ​സ​ർ​കോ​ട്, ഷ​മീ​ർ ക​ണ്ണൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി സു​ബൈ​ർ അ​രി​മ്പ്ര സ്വാ​ഗ​ത​വും സ​ഫീ​ർ പ​റ​വ​ണ്ണ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudikmccgulf news
News Summary - kmcc-sharafudheen payyanad-saudi-gulf news
Next Story