കെ.എം.സി.സി ശറഫിയ്യ റയാൻ ഏരിയ ഫണ്ടുകൾ കൈമാറി
text_fieldsസി.എച്ച്. സെന്റർ, ശിഹാബ് തങ്ങൾ സെൽ, മലപ്പുറം സി.എച്ച് മെഡിക്കൽ സെന്റർ
എന്നിവയിലേക്കുള്ള കെ.എം.സി.സി ജിദ്ദ ശറഫിയ്യ റയാൻ ഏരിയ കമ്മിറ്റി ഫണ്ട് കൈമാറ്റ ചടങ്ങ്
ജിദ്ദ: പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിനായി സി.എച്ച് സെന്റർ, ശിഹാബ് തങ്ങൾ സെൽ, മലപ്പുറം സി.എച്ച് മെഡിക്കൽ സെന്റർ എന്നിവയിലേക്കുള്ള കെ.എം.സി.സി ജിദ്ദ ശറഫിയ്യ റയാൻ ഏരിയ കമ്മിറ്റി ഫണ്ടുകൾ കൈമാറി.
ജിദ്ദ സെൻട്രൽ കമ്മിറ്റി നിർദേശിച്ചത് പ്രകാരമുള്ള സഹായങ്ങളാണ് കൈമാറിയത്. റയാൻ ഏരിയ കമ്മിറ്റി സ്വരൂപിച്ച സംഖ്യ സെൻട്രൽ, ജില്ല ഭാരവാഹികളായ ജലാൽ തേഞ്ഞിപ്പലം, സുബൈർ വട്ടോളി, ഇസ്മയിൽ മുണ്ടുപ്പറമ്പ് എന്നിവർക്ക് ഏരിയ ഭാരവാഹികളായ മജീദ് അഞ്ചച്ചവിടി, ഷാബിർ പാണക്കാട്, ജംഷീദ് ബാബു കോൽമണ്ണ എന്നിവർ കൈമാറി.
ശറഫിയ്യ അൽ റയാൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ജലാൽ തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. പി.സി.എ റഹ്മാൻ (ഇണ്ണി) അധ്യക്ഷത വഹിച്ചു.അമീൻ ഇസ്ലാഹി നിലമ്പൂർ, ഹാരിസ് മമ്പാട്, സമീർ മലപ്പുറം എന്നിവർ സംസാരിച്ചു. ഉമ്മർ ചുങ്കത്തറ, റഫീഖ് കരുളായ്, സംജീൻ അങ്ങാടിപ്പുറം എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.ജാബിർ ചങ്കരത്ത് സ്വാഗതവും സലീം പാറപ്പുറത്ത് നന്ദിയും പറഞ്ഞു.

