കെ.എം.സി.സി ശറഫിയ റയാൻ ഏരിയ വയനാട് പുനരധിവാസ ഫണ്ട് കൈമാറി
text_fieldsകെ.എം.സി.സി ശറഫിയ റയാൻ ഏരിയ വയനാട് ദുരിത ബാധിതർക്ക് സ്വരൂപിച്ച ഫണ്ട് മജീദ്
അഞ്ചച്ചവിടി ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറുന്നു
ജിദ്ദ: വയനാട്ടിലെ ഉരുൾപൊട്ടലിൽ തങ്ങളുടെ സർവ്വസ്വവും നഷ്ടപ്പെട്ട് പല ക്യാമ്പുകളിൽ കഴിയുന്നവരുടെ കാഴ്ച അതിദയനീയമാണെന്നും ഇനിയും മുന്നോട്ട് വരാത്ത കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നിലപാട് പ്രതിഷേധർഹമാണെന്നും കെ.എം.സി.സി ശറഫിയ റയാൻ ഏരിയ കമ്മിറ്റി വിലയിരുത്തി.
ഉടൻ ഇവരെ പുനരധിവസിപ്പിക്കാൻ ഇരു സർക്കാറുകളും തയാറാകണമെന്ന് ആവശ്യപ്പെട്ട് ഏരിയ കൗൺസിൽ യോഗം ഇരു സർക്കാറിെൻറയും ബന്ധപ്പെട്ടവർക്ക് സന്ദേശമയച്ചതായി ഭാരവാഹികൾ അറിയിച്ചു. കൗൺസിൽ മീറ്റ് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അഷ്റഫ് താഴെക്കോട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.സി.എ റഹ്മാൻ (ഇണ്ണി) അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുബൈർ വട്ടോളി മുഖ്യപ്രഭാഷണം നടത്തി. വയനാട് പുനരധിവാസ ഫണ്ടിലേക്ക് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ‘വയനാടിെൻറ കണ്ണീരൊപ്പാൻ’ എന്ന ആശയം ഉൾകൊണ്ട് കെ.എം.സി.സി റയാൻ ഏരിയ സ്വരൂപ്പിച്ച വിഹിതം ഏരിയ ജനറൽ സെക്രട്ടറി മജീദ് അഞ്ചച്ചവിടി, സെൻട്രൽ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.
കെ.എം.സി.സി മണ്ണാർക്കാട് മണ്ഡലം ട്രഷറർ റഷീദ് കൊമ്പൻ, ഏരിയ ഭാരവാഹികളായ സലീം പാറപ്പുറത്ത്, കെ.ടി ഉമ്മർ ചുങ്കത്തറ, ഹാരിസ് ബാബു മമ്പാട്, റഷീദ് അരിപ്ര, മമ്മദ് കാടപ്പട, സമീർ പൂളക്കൽ എന്നിവർ കൗൺസിൽ നിയന്ത്രിച്ചു. സെക്രട്ടറി സാബിർ പാണക്കാട് സ്വാഗതവും ട്രഷറർ ജംഷീദ് ബാബു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

