ഷഹർബാൻ മുനീറിന് കെ.എം.സി.സി യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന റിയാദ് കെ.എം.സി.സി വനിത വിങ് പ്രവർത്തകസമിതി അംഗം ഷഹർബാൻ മുനീറിന് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉപഹാരം കൈമാറുന്നു
റിയാദ്: ഒരു വ്യാഴവട്ടക്കാലത്തെ പ്രവാസത്തിന് താൽക്കാലിക വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് കെ.എം.സി.സി വനിത വിങ് പ്രവർത്തകസമിതി അംഗം ഷഹർബാൻ മുനീറിന് വനിതാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി.
ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ വനിത കെ.എം.സി.സി പ്രസിഡൻറ് റഹ്മത്ത് അഷ്റഫ് അധ്യക്ഷത വഹിച്ചു. ഷഹർബാൻ മുനീറിന് ഉപഹാരം കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ കൈമാറി. രണ്ട് വർഷമായി വനിത വിങ്ങിെൻറ പ്രവർത്തക സമിതി അംഗമായി പ്രവർത്തിക്കുന്ന ഷഹർബാൻ മുനീർ പ്രവാസി സമൂഹത്തിന് നല്കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് ചടങ്ങിൽ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
വനിത വിങ് ഭാരവാഹികളായ നജ്മ ഹാഷിം, ഫസ്ന ഷാഹിദ്, സാറ നിസാർ എന്നിവർ സംസാരിച്ചു. കോവിഡ് കാലത്ത് പ്രവാസികളുടെ അതിജീവനത്തിനായി പ്രവർത്തിക്കാനും റിയാദിലും നാട്ടിലും ജീവകാരുണ്യസേവന പ്രവർത്തനങ്ങൾ നടത്താനും കെ.എം.സി.സി വനിത വിങ്ങിലൂടെ സാധിച്ചതിൽ സംതൃപ്തിയുണ്ടെന്നും ജീവകാരുണ്യപരവും മനുഷ്യത്വപരവുമായ സാമൂഹിക ഇടപെടലുകൾ തുടർന്നുകൊണ്ടേയിരിക്കുമെന്ന് മലപ്പുറം ചെമ്മാട് സ്വദേശിയായ ഷഹർബാൻ മുനീർ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ജനറൽ സെക്രട്ടറി ജസീല മൂസ സ്വാഗതവും ട്രഷറർ നുസൈബ മാമു നന്ദിയും പറഞ്ഞു.തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി മുനീർ മക്കാനിയുടെ ഭാര്യയാണ് ഷഹർബാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

