Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഷ​മീ​ർ...

ഷ​മീ​ർ ബാ​ലു​ശ്ശേ​രി​ക്ക് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ്​

text_fields
bookmark_border
ഷ​മീ​ർ ബാ​ലു​ശ്ശേ​രി​ക്ക് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ്​
cancel
camera_alt

പ്ര​വാ​സ ജീ​വി​ത​മ​വ​സാ​നി​പ്പി​ക്കു​ന്ന ഷ​മീ​ര്‍ ബാ​ലു​ശ്ശേ​രി​ക്ക് ദ​ഹ​റാ​ന്‍ കെ.​എം.​സി.​സി​യു​ടെ സ്നേ​ഹോ​പ​ഹാ​രം സൈ​നു​ദ്ദീ​ന്‍ തി​രൂ​ര്‍ സ​മ്മാ​നി​ക്കു​ന്നു

അ​ൽ ഖോ​ബാ​ര്‍: പ്ര​വാ​സ ജീ​വി​ത​മ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന ദ​ഹ​റാ​ന്‍ കെ.​എം.​സി.​സി മു​ന്‍ സെ​ക്ര​ട്ട​റി​യും അ​ല്‍കോ​ബാ​ര്‍ കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​വ​ര്‍ത്ത​ക സ​മി​തി​യം​ഗ​വു​മാ​യ ഷ​മീ​ര്‍ ബാ​ലു​ശ്ശേ​രി​ക്ക് ദ​ഹ​റാ​ന്‍ കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ല്‍കി. ദ​ഹ​റാ​നി​ലെ മ​ത-​സാ​മൂ​ഹി​ക- ജീ​വ​കാ​രു​ണ്യ​രം​ഗ​ത്ത് പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന കോ​ഴി​ക്കോ​ട് ഉ​ണ്ണി​കു​ളം എ​ക​രൂ​ല്‍ സ്വ​ദേ​ശി​യാ​യ ഷ​മീ​ര്‍ കെ.​എം.​സി.​സി​യു​ടെ ഹ​ജ്ജ് സ​ന്ന​ദ്ധ സേ​വ​ന രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്നു. ദ​ഹ​റാ​ന്‍ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം സൈ​നു​ദ്ധീ​ന്‍ തി​രൂ​ര്‍ സ​മ്മാ​നി​ച്ചു. ശ​റ​ഫു​ദ്ധീ​ന്‍ വെ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ദി കെ.​എം.​സി.​സി ദേ​ശീ​യ സെ​ക്ര​ട്ടേ​റി​യേ​റ്റ്​ അം​ഗം സു​ലൈ​മാ​ന്‍ കൂ​ലെ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ല്‍കോ​ബാ​ര്‍ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി​ക്ക് വേ​ണ്ടി പ്ര​സി​ഡ​ന്‍റ്​ സി​ദ്ദീ​ഖ് പാ​ണ്ടി​ക​ശാ​ല മെ​മ​ന്‍റോ കൈ​മാ​റി. സി​റാ​ജ് ആ​ലു​വ, ന​ജീ​ബ് ചീ​ക്കി​ലോ​ട്, ഒ.​പി. ഹ​ബീ​ബ് ബാ​ലു​ശ്ശേ​രി, അ​ബ്ദു​ന്നാ​സ​ര്‍ ദാ​രി​മി ക​മ്പി​ല്‍, ഇ​ക്ബാ​ല്‍ ആ​ന​മ​ങ്ങാ​ട്, മു​ഹ​മ്മ​ദ് പു​തു​ക്കു​ടി, ജ​ലീ​ല്‍ വ​യ​നാ​ട്, ഇ​ബ്രാ​ഹീം കാ​ള​മ്പ്ര, അ​ഹ​മ്മ​ദ് ചെ​ങ്ങ​ളാ​യി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ലു​ബൈ​ദ് ഒ​ള​വ​ണ്ണ സ്വാ​ഗ​ത​വും അ​നീ​സ്‌ ബാ​ബു മു​ണ്ടു​പ​റ​മ്പ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al KhobarKMCC sendoffShamir Balussery
News Summary - KMCC sendoff to Shamir Balussery
Next Story