'കെ.എം.സി.സി സുരക്ഷ പദ്ധതി പ്രവാസികൾക്കൊരു ആശ്വാസതീരം'
text_fieldsകിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി അല്‍കോബാറില്‍ സംഘടിപ്പിച്ച സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷ പദ്ധതി സമ്മേളനം
അൽഖോബാര്‍: സൗദിയിലെ പ്രവാസികളെ ജാതിമത രാഷ്ട്രീയ ഭേദമന്യേ സാമൂഹിക ജീവകാരുണ്യ രംഗത്ത് പരസ്പരം ചേര്‍ത്തുപിടിച്ച് സൗദി കെ.എം.സി.സി ദേശീയതലത്തില്‍ നടത്തുന്ന സാമൂഹികസുരക്ഷ പദ്ധതി 2022 കാമ്പയിെൻറ ഭാഗമായി കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി സംഘടിപ്പിച്ച സാമൂഹികസുരക്ഷ പദ്ധതി സമ്മേളനം അൽഖോബാറില്‍ നടന്നു. പ്രവിശ്യ കെ.എം.സി.സി പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂര്‍ അധ്യക്ഷത വഹിച്ച സമ്മേളനം നാഷനല്‍ സെക്രട്ടേറിയറ്റ് അംഗം സുലൈമാന്‍ കൂലെരി ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതമധ്യേ ജീവന് നഷ്ടപ്പെടുന്ന പ്രവാസിയുടെ കുടുംബത്തിനു സംരക്ഷണം നല്കുന്ന, മാരകരോഗങ്ങള്‍ ബാധിച്ചു ബുദ്ധിമുട്ടുന്ന പ്രവാസിക്ക് ചികിത്സസഹായം നല്കി സമാശ്വാസം നല്കുന്ന രീതിയില്‍ വിശാല കാഴ്ചപ്പാടോടെ സൗദി കെ.എം.സി.സി നടപ്പാക്കിവരുന്ന സുരക്ഷപദ്ധതി തുല്യതയില്ലാത്തതാണെന്ന് ചടങ്ങില്‍ സംസാരിച്ച കെ.പി.സി.സി നിർവാഹക സമിതി അംഗം അഹ്മദ് പുളിക്കല്‍, ദമ്മാം മീഡിയ ഫോറം പ്രസിഡൻറ് സാജിദ് ആറാട്ടുപുഴ, സാമൂഹിക പ്രവര്ത്തകന് ഷാജി മതിലകം എന്നിവര്‍ അഭിപ്രായപ്പെട്ടു. പദ്ധതിയില്‍ ചേരാന്‍ ഡിസംബര്‍ 15 വരെ സാമൂഹിക സുരക്ഷ പദ്ധതി കാമ്പയിന് കാലയളവിനുള്ളില്‍ സൗകര്യമുണ്ടെന്ന് സുരക്ഷസമിതി അംഗം മാലിക് മക്ബൂല്‍ അറിയിച്ചു.
പ്രവിശ്യയിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരായ യു.എ. റഹീം, ഇ.എം. കബീര്‍, മുജീബ് കളത്തില്‍, സുബൈര്‍ ഉദിനൂര്‍, മഞ്ചു മണിക്കുട്ടന്, മണിക്കുട്ടന് പത്മനാഭന്, സലാം ജാംജൂം, എ.കെ. ഷാജഹാന്, ഷബീര്‍ ചാത്തമംഗലം, സിറാജ് ആലുവ, ശബ്ന നജീബ് എന്നിവര്‍ സംസാരിച്ചു. കാദര്‍ മാസ്റ്റര്‍ വാണിയമ്പലം സ്വാഗതവും സി.പി. ശരീഫ് നന്ദിയും പറഞ്ഞു. ബഷീര്‍ ബാഖവി ഖിറാഅത്ത് നടത്തി.
പ്രവിശ്യ കെ.എം.സി.സി ഭാരവാഹികളായ അസീസ് എരുവാട്ടി, സലീം പാണമ്പ്ര, സിദ്ദീഖ് പാണ്ടികശാല, ഹമീദ് വടകര, സലീം അരീക്കാട്, നൗഷാദ് തിരുവനന്തപുരം, മുഷ്താഖ് പേങ്ങാട്, വിവിധ ജില്ല സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നജീബ് ചീക്കിലോട്, റഹ്മാന് കാരയാട്, ശംസുദ്ദീന്‍ പള്ളിയാളി, ഉമ്മര്‍ ഓമശ്ശേരി, മുഹമ്മദ് കുട്ടി താനൂര്‍, കരീം വേങ്ങര, ഖാദര്‍ അണങ്കൂര്‍, നജീബ് കായ്കൂല്, ജമാല്‍ മീനങ്ങാടി, നാസര്‍ ചാലിയം, ഹുസൈന് എ.ആര് നഗര്‍, റാഫി പട്ടാമ്പി, അഫ്സല് വടക്കേക്കാട്, സാദിക്ക് ഖാദര്‍ എറണാകുളം, എ.ആര്. സലാം ആലപ്പുഴ, ആഷിഖ് സുബൈര്‍ കുട്ടി, മാഹിന്‍ വിഴിഞ്ഞം എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

