കെ.എം.സി.സി സാമൂഹികസുരക്ഷ പദ്ധതി കാമ്പയിൻ ഡിസംബർ 15ന് അവസാനിക്കും
text_fieldsഅൽഖോബാർ: സൗദി കെ.എം.സി.സി ദേശീയ കമ്മിറ്റി വിവിധ സെൻട്രൽ കമ്മിറ്റി മുഖേന ആറ് വർഷമായ ി നടത്തിവരുന്ന സാമൂഹികസുരക്ഷ പദ്ധതി ഏഴാം വർഷമായ 2020 വർഷത്തേക്കുള്ള കാമ്പയിൻ ഡിസം ബർ 15ന് അവസാനിക്കും. 14 കോടിയിലേറെ രൂപയുടെ മരണാനന്തര സാമ്പത്തികസഹായവും ചികിത്സ ആനുകൂല്യങ്ങളും ഇക്കഴിഞ്ഞ വർഷങ്ങളിൽ അംഗങ്ങളായിട്ടുള്ളവർക്ക് കെ.എം.സി.സി കേരള ട്രസ്റ്റ് മുഖേന നൽകി. കഴിഞ്ഞ വർഷങ്ങളിൽ അംഗങ്ങളായുള്ളവർക്കും പുതുതായി സുരക്ഷാപദ്ധതിയിൽ ഡിസംബർ 15 വരെ കാമ്പയിനിലൂടെ 2020 വർഷത്തേക്കുള്ള പദ്ധതി അംഗത്വം നേടാം. നൂതന സാങ്കേതികവിദ്യയിലൂടെ സെൻട്രൽ കമ്മിറ്റികളുടെ അനുമതിയോടെ ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യവും പേമെൻറ് ഗേറ്റ് വേയും ഈ വർഷത്തെ പ്രചാരണ കാമ്പയിെൻറ സവിശേഷതയാണ്.
അൽഖോബാർ കമ്മിറ്റിക്ക് കീഴിലെ റാക്ക ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രചാരണ കാമ്പയിൻ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. അബ്ദുൽ അസീസ് ഉപ്പളയുടെ കുടുംബത്തിന് അംഗത്വം നൽകി ഫാമിലി കാമ്പയിന് തുടക്കം കുറിച്ചു. സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് സിദ്ദിഖ് പാണ്ടികശാല, റാക്ക ഏരിയ കമ്മിറ്റി ഭാരവാഹികളായ ഇഖ്ബാൽ ആനമങ്ങാട്, കലാം മീഞ്ചന്ത, ഏരിയ കമ്മിറ്റി സുരക്ഷ കോഓഡിനേറ്റർ തൗഫീഖ് താനൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. റാക്ക ഏരിയ കമ്മിറ്റിക്ക് കീഴിൽ സുരക്ഷാപദ്ധതി അംഗത്വം നേടാൻ 0563505692, 0556213242 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
