മ​ല​യാ​ളി ഹാ​ജി​മാ​ർ​ക്ക്‌ ഹൃ​ദ്യ​മാ​യ  സ്വീ​ക​ര​ണ​മൊ​രു​ക്കും–കെ.​എം.​സി.​സി

  • 0502336683, 055506 9786, 0504777316.0501349328 എന്നീ  മ​ക്ക കെ.​എം.​സി.​സി ഹെ​ൽ​പ് ​െലെ​ൻ  ന​മ്പ​റു​ക​ളി​ൽ ഹാ​ജി​മാ​ർ​ക്ക്​   24 മ​ണി​ക്കൂ​റും സ​ഹാ​യം തേ​ടാം  

10:56 AM
16/07/2019
മ​ക്ക കെ.​എം.​സി.​സി ഹ​ജ്ജ്​ വ​ള​ൻ​റി​യ​ർ അ​വ​സാ​ന​വ​ട്ട പ​രി​ശീ​ല​ന ക്ലാ​സ് സൗ​ദി കെ.​എം.​സി.​സി ഹ​ജ്ജ്സെ​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ മു​ജീ​ബ്​ പൂ​ക്കോ​ട്ടൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​ക്ക: മ​ക്ക​യി​ലെ​ത്തു​ന്ന ആ​ദ്യ മ​ല​യാ​ളീ ഹ​ജ്ജ് സം​ഘ​ത്തി​ന് മ​ക്ക കെ.​എം.​സി.​സി ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കും. മു​ഴു​വ​ന്‍ ഹാ​ജി​മാ​ർ​ക്കും മു​സ​ല്ല​യ​ട​ങ്ങി​യ കി​റ്റ്‌ ന​ല്‍കി സ്വീ​ക​രി​ച്ച്​ ല​ഘു​പാ​നീ​യ​ങ്ങ​ളും ഭ​ക്ഷ​ണ​വും വി​ത​ര​ണം ചെ​യ്യും. മ​ല​യാ​ളീ ഹാ​ജി​മാ​രെ​ത്തു​ന്ന​തോ​ടെ മ​ക്ക കെ.​എം.​സി.​സി ഹ​ജ്ജ്‌ സെ​ല്‍  കൂ​ടു​ത​ൽ സ​ജീ​വ​മാ​കു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.  മ​ക്ക കെ.​എം.​സി.​സി ഹെ​ൽ​പ് ​െലെ​ൻ ന​മ്പ​റു​ക​ളി​ൽ ഹാ​ജി​മാ​ർ​ക്ക്​  24 മ​ണി​ക്കൂ​റും സ​ഹാ​യം തേ​ടാം. 0502336683, 055506 9786, 0504777316.0501349328 എ​ന്നി​വ​യാ​ണ്​ ന​മ്പ​റു​ക​ൾ.  

ഹ​റം പ​രി​സ​ര​ത്തും അ​സീ​സി​യ്യ കാ​റ്റ​ഗ​റി​യി​ലും ബ​സ്‌ സ്‌​റ്റാ​ൻ​ഡു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ 24 മ​ണി​ക്കൂ​റും ഹാ​ജി​മാ​രെ സ​ഹാ​യി​ക്കാ​ൻ കെ.​എം.​സി.​സി വ​ള​ൻ​റി​യ​ർ സം​ഘം സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​വും. വ​ഴി തെ​റ്റു​ന്ന ഹാ​ജി​മാ​രെ താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി​ക്കു​ന്ന​തി​ന് മ​ക്ക കെ.​എം.​സി.​സി ഹ​ജ്ജ്‌ സെ​ല്‍ വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഹ​റ​മി​​െൻറ ഗേ​റ്റ്​ ന​മ്പ​ർ ഒ​ന്നി​​െൻറ തൊ​ട്ട​ടു​ത്ത് കെ.​എം.​സി.​സി ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​െൻറ​ർ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്​ ക​മ്മി​റ്റി അ​റി​യി​ച്ചു. പ്രാ​യാ​ധി​ക്യ​മു​ള്ള ഹാ​ജി​മാ​രെ സ​ഹാ​യി​ക്കാ​ന്‍ വ​നി​താ​വ​ള​ൻ​റി​യ​ർ​മാ​രും ക​ർ​മ​ങ്ങ​ള്‍ നി​ർ​വ​ഹി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ന്‍ പ്ര​േ​ത്യ​ക വ​ള​ൻ​റി​യ​ർ സം​ഘ​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കും. മ​ക്ക​യി​ലെ വി​വി​ധ ഹോ​സ്പി​റ്റ​ലു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും ഡ​യാ​ലി​സി​സ് സ​െൻറ​ർ കേ​ന്ദ്രീ​ക​രി​ച്ചും മെ​ഡി​ക്ക​ൽ വി​ങ്​ അം​ഗ​ങ്ങ​ൾ സേ​വ​ന​മ​നു​ഷ്​​ഠി​ക്കും. വെ​ള്ളി​യാ​ഴ്‌​ച അ​സീ​സി​യ്യ കാ​റ്റ​ഗ​റി​യി​ല്‍നി​ന്ന്‌ ഹ​റ​മി​ലേ​ക്കും തി​രി​ച്ചും യാ​ത്ര​ചെ​യ്യു​ന്ന ബ​സ്പോ​യ​ൻ​റു​ക​ളി​ൽ ഹാ​ജി​മാ​ർ​ക്ക്‌ സ​ഹാ​യ​വു​മാ​യി  വ​ള​ൻ​റി​യ​ർ​മാ​രെ നി​യോ​ഗി​ക്കും.

ഹ​റം പ​രി​സ​ര​ത്തും അ​സീ​സി​യ്യ​യി​ലും കു​ടി​വെ​ള്ള​വും ല​ഘു​പാ​നീ​യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​പു​റ​മെ ചെ​രു​പ്പ്‌ ന​ഷ്‌​ട​പ്പെ​ടു​ന്ന ഹാ​ജി​മാ​ർ​ക്ക്‌ ചെ​രു​പ്പു​ക​ളും വി​ത​ര​ണം ചെ​യ്യും.  അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റും   ഹെ​ൽ​പ് ​െലെ​ൻ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം. മ​ക്ക കെ.​എം.​സി.​സി വ​ള​ൻ​റി​യ​ർ വി​ങ്​ അ​വ​സാ​ന​വ​ട്ട  പ​രി​ശീ​ല​ന ക്ലാ​സ് കെ.​എം.​സി.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞി​മോ​ൻ കാ​ക്കി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ദി കെ.​എം.​സി.​സി ഹ​ജ്ജ്​​ സെ​ൽ  ജ​ന​റ​ൽ ക​ൺ​വീ​ന​ർ മു​ജീ​ബ്​ പൂ​ക്കോ​ട്ടൂ​ർ വ​ള​ൻ​റി​യ​ർ പ​രി​ശീ​ല​ന ക്ലാ​സ്​​ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. 
നാ​സ​ർ കി​ൻ​സാ​റ, ഹം​സ മ​ണ്ണാ​ർ​മ, മു​സ്ത​ഫ പ​ട്ടാ​മ്പി, മു​ഹ​മ്മ​ദ്​ മു​ക്കം, അ​ശ്റ​ഫ്​ മൗ​ല​വി, മൊ​യ്തി​ൻ​കു​ട്ടി കോ​ഡൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ക്ക ഹ​ജ്ജ്​ സെ​ൽ ക​ൺ​വീ​ന​ർ സു​ലൈ​മാ​ൻ മാ​ളി​യേ​ക്ക​ൽ സ്വാ​ഗ​ത​വും ഹം​സ സ​ലാം ന​ന്ദി​യും​
പ​റ​ഞ്ഞു. 

Loading...
COMMENTS