കെ.എം.സി.സി ഫുട്​ബാള്‍ കിരീടം അസീസിയ സോക്കറിന്​

09:52 AM
25/09/2017
കെ.എം.സി.സി ഫുട്​ബാളിൽ ജേതാക്കളായ അസീസിയ സോക്കർ ടീമിന്​ ട്രോഫി സമ്മാനിക്കുന്നു

റിയാദ്: രണ്ടു മാസമായി റിയാദിൽ നടന്ന കെ.എം.സി.സി സോക്കര്‍ സീസൺ ആറിൽ അസീസിയ സോക്കറിന്​ കിരീടം. ഒന്നിനെതിരെ മൂന്ന്​ ഗോളുകൾക്ക്​ ലാ​േൻറൺ എഫ്.സിയെയാണ്​ തോൽപിച്ചത്​. മത്സരത്തി​​​െൻറ ആദ്യ പകുതിയില്‍ തന്നെ അസീസിയ സോക്കര്‍ രണ്ടു ഗോളുകള്‍ നേടി വ്യക്തമായ മേധാവിത്വം നേടി. ആബിദാണ്​ ആ രണ്ട്​ ഗോളുകൾ നേടിയത്​. രണ്ടാം പകുതി തുടങ്ങിയ ഉടനെ മനാഫ് വയനാടിലൂടെ അസീസിയ സോക്കർ ലീഡുയർത്തി വിജയമുറപ്പിച്ചു. മൂന്ന് ഗോള്‍ വഴങ്ങിയതോടെ അസ്​ലമിലൂടെ ലാ​േൻറൺ ആശ്വാസ ഗോള്‍ നേടി ദയനീയാവസ്​ഥയിൽ നിന്ന്​ കഷ്​ടിച്ച്​ കരകയറി. 

കെ.എം.സി.സി പ്രവര്‍ത്തകര്‍ക്കായി മണ്ഡലം അടിസ്ഥാനത്തില്‍ നടന്ന ടൂർണമ​​െൻറിലെ ഫൈനല്‍ മത്സരത്തില്‍ വണ്ടൂർ മണ്ഡലം വിജയിച്ചു. നിശ്ചിത സമയത്തിനുള്ളിൽ ഗോള്‍ നേടാനാവാതെ സഡന്‍ ഡെത്തിലൂടെ വണ്ടൂരിനെ വിജയിയായി തെരഞ്ഞെടുക്കുകയായിരുന്നു. തൃശൂർ മണ്ഡലത്തെയാണ്​ തോൽപിച്ചത്​. റിയാദിലെ ആദ്യകാല മലയാളി ഫുട്ബാള്‍ കളിക്കാർ തമ്മില്‍ നടന്ന വെറ്ററന്‍സ് ഫുട്ബാളില്‍ കമ്മു ചെമ്മാട്, ബഷീര്‍ ചേ​േലമ്പ്ര എന്നിവർ ടീമുകളെ നയിച്ചു. ഫൈനൽ മത്സരത്തിന്​ മുമ്പായി കെ.എം.സി.സിയുടെ 50ഒാളം കമ്മിറ്റികൾ വ്യത്യസ്ത ബാനറുകൾക്ക്​ പിന്നില്‍ അണിനിരന്ന മാര്‍ച്ച് പാസ്​റ്റില്‍ 1500ഒാളം പേര്‍ പങ്കെടുത്തതായി സംഘാടകർ വാർത്താക്കുറിപ്പിൽ പറഞ്ഞു. കോൽക്കളി, ദഫ് മുട്ട്, ഒപ്പന എന്നീ കലാപരിപാടികളും മാർച്ച്​ പാസ്​റ്റിലുണ്ടായിരുന്നു. ലോക കപ്പിൽ പ​െങ്കടുക്കാൻ യോഗ്യത നേടിയ സൗദി അറേബ്യയെ അഭിനന്ദിച്ചും ​െഎക്യദാർഢ്യം പ്രകടിപ്പിച്ചും പ്രത്യേക കലാപരിപാടികളും അരങ്ങേറി. മത്സരങ്ങള്‍ നിയന്ത്രിച്ച സൗദി അമ്പയര്‍മാരായ അലി ഖഹ്ത്താനി, ഫാദില്‍ അല്‍നാസര്‍, മുഹമ്മദ്‌ സബിലി, മുഹമ്മദ്‌ അല്‍​െസയ്യിദ്, റിയാദ് അല്‍ത്വയ്യിബ് എന്നിവരെയും മലയാളികളായ ഹസന്‍ തിരൂര്‍, റിയാസ് കാളികാവ്, ശറഫുദ്ദീന്‍ പൊന്മള എന്നിവരെയും ഒാർമ ഫലകം നൽകി ചടങ്ങില്‍ ആദരിച്ചു. മലപ്പുറം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ  സംഘടിപ്പിച്ച വടംവലി മത്സരത്തിൽ എട്ട്​ ടീമുകള്‍ പങ്കെടുത്തു.

കനിവ് റിയാദിനെ പരാജയപ്പെടുത്തി റിയാദ് ടാക്കീസ് ജേതാക്കളായി. മങ്കട മണ്ഡലം കമ്മിറ്റി നടത്തിയ ഷൂട്ട്‌ ഔട്ട്‌ മത്സരത്തില്‍ ഷറഫുദ്ദീന്‍ കാസർകോട്​‌, ടി.പി ഗഫൂര്‍, ശംസുദ്ദീന്‍ കണ്ണൂര്‍ എന്നിവരും ജൂനിയര്‍ തലത്തില്‍ നടന്ന മത്സരത്തില്‍ ഷേഹ്സിനും വിജയികളായി. ഉദ്​ഘാടന ദിനത്തില്‍ നടന്ന മാര്‍ച്ച് പാസ്​റ്റില്‍ യൂത്ത് ഇന്ത്യ ടീം ഒന്നാം സ്ഥാനക്കാരായി തെരഞ്ഞെടുക്കപ്പെട്ടു. അസീസിയ സോക്കറി​​​െൻറ ആബിദ്​ ജീപ്പാസ് ഇലക്ട്രോണിക്സ് എർപ്പെടുത്തിയ മാന്‍ ഓഫ് ദ മാച്ചിനുള്ള പുരസകാരത്തിന് അര്‍ഹനായി. ശറഫുദ്ധീന്‍ കൊണ്ടോട്ടി (ഗോള്‍ കീപ്പര്‍, അസീസിയ സോക്കര്‍), മുബാറക്ക് ‌(ഫോര്‍വേഡ്, ലാ​േൻറൺ എഫ്.സി), അഫ്സൽ ‍(ഡിഫന്‍ഡര്‍, റിയല്‍ കേരള), ഹസന്‍ (ടോപ്‌ സ്കോറര്‍, റോയല്‍ എഫ്.സി) എന്നിവർ മറ്റ്​ വ്യക്​തിഗത പുരസ്​കാരങ്ങൾക്ക്​ അർഹരായി. ഫെയര്‍പ്ലേ അവാര്‍ഡ്‌ റിയല്‍ കേരള ടീമിനാണ്​. മനാഫ് വയനാട് (അസീസിയ സോക്കര്‍) മാൻ ഒാഫ്​ ദ ടൂർണമ​​െൻറായും തെരഞ്ഞെടുക്കപ്പെട്ടു. സമാപന ചടങ്ങില്‍ ചലച്ചിത്ര താരം ഹരിശ്രീ അശോകന്‍, ചന്ദ്രിക പത്രാധിപര്‍ സി.പി സൈദലവി, അശ്​റഫ്‌ വേങ്ങാട്, സി.പി മുസ്തഫ, അബൂബക്കര്‍ ബ്ലാത്തൂര്‍, ഷാജി ആലപ്പുഴ എന്നിവര്‍ കളിക്കാരെ ഹസ്​തദാനം ചെയ്​തു. തുടര്‍ന്ന് ഹരിശ്രീ അശോകന്‍ സമാപന ചടങ്ങിൽ സംസാരിച്ചു.

ഹരിശ്രീ അശോകൻ, ജലീൽ തിരൂർ, അശ്​റഫ്​ വേങ്ങാട്ട്​, സി.പി സൈദലവി, യഹ്​യ ചെമ്മണിയോട്​, ഫസൽ റഹ്​മാന്‍‍, സി.പി സൈദലവി, അബ്​ദുല്ല വല്ലഞ്ചിറ, അശ്​റഫ്‌ വടക്കേവിള, ഉബൈദ് എടവണ്ണ, നാസര്‍ കാരന്തൂര്‍, ഉസ്മാനലി പാലത്തിങ്ങല്‍, അബ്ബാസ്‌ കോഴിക്കോട്, തേനുങ്ങല്‍ അഹമ്മദ് കുട്ടി, രവി, സത്താര്‍ കായംകുളം, മിര്‍ഷാദ് ബക്കര്‍, റഹീം കൊടുവള്ളി, ബഷീര്‍ ചേ​േലമ്പ്ര തുടങ്ങിയവര്‍ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്​തു. മുജീബ് ഉപ്പട സ്വാഗതവും ജലീല്‍ തിരൂര്‍ നന്ദിയും പറഞ്ഞു. ഹംസക്കോയ പെരുമുഖം, ഷക്കീല്‍ തിരുര്‍ക്കാട്, നാസര്‍ വിളത്തൂര്‍, ബഷീര്‍ ചേറ്റുവ, അഡ്വ. അനീര്‍ ബാബു, കബീര്‍ വൈലത്തൂര്‍ എന്നിവർ നേതൃത്വം നൽകി. കെ.എം.സി.സി മണ്ഡലം കമ്മിറ്റികൾ തമ്മിൽ നടന്ന ടൂർണമ​​െൻറിൽ മികച്ച ഗോള്‍ കീപ്പറായി അശ്​റഫും മികച്ച കളിക്കാരനായി സജീറും ഫെയര്‍ പ്ലേ ടീമായി മഞ്ചേരിയും തെരഞ്ഞെടുക്കപ്പെട്ടു. 

COMMENTS