ഭാഷസമരത്തെ അനുസ്മരിച്ചു
text_fieldsജിദ്ദ കെ.എം.സി.സി പെരിന്തൽമണ്ണ മണ്ഡലം ഭാഷസമര അനുസ്മരണ സമ്മേളനം വി.പി. മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ പെരിന്തൽമണ്ണ മണ്ഡലം 1980ൽ യൂത്ത് ലീഗ് നടത്തിയ ഭാഷസമരത്തെ അനുസ്മരിച്ചു. അറബി, ഉർദു, സംസ്കൃതം ഭാഷകൾക്കെതിരെയുള്ള അന്നത്തെ കേരള ഗവൺമെൻറ് നിലപാടിനെതിരെയുള്ള സമരത്തിൽ മലപ്പുറത്തിെൻറ മണ്ണിൽ ധീര രക്തസാക്ഷിത്വം വഹിച്ച മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നിവരെ അനുസ്മരിച്ചും ഭാഷസമര ചരിത്രം പുതുതലമുറക്ക് പകർന്നുനൽകിയും ശറഫിയ്യ പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി ഓഫിസിൽ നടത്തിയ സംഗമം പ്രസിഡൻറ് കോഴിശ്ശീരി മുസ്തഫ അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ഹബീബ് കല്ലൻ, നാസർ മച്ചിങ്ങൽ, ഹുസൈൻ കരിങ്കറ, ലത്തീഫ് കാപ്പുങ്ങൽ, നൗഫൽ ഉള്ളാടൻ, മുഹമ്മദാലി മുസ്ലിയാർ വെട്ടത്തൂർ, സമദ്, ഇഖ്ബാൽ മേലാറ്റൂർ, സംസു പാറൽ, അലി ഹൈദർ താഴെക്കോട് എന്നിവർ സംസാരിച്ചു. അഷ്റഫ് താഴെക്കോട് സ്വാഗതവും മണി പെരിന്തൽമണ്ണ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

