കെ.എം.സി.സി സാഹിതി ‘പുസ്തകപരിചയം’
text_fieldsകോഴിക്കോട് ജില്ല കെ.എം.സി.സി ഉപവിഭാഗമായ സാഹിതിയുടെ ‘പുസ്തക പരിചയം’ പരിപാടിയിൽ നോവലിസ്റ്റ് ജോസഫ് അതിരുങ്കൽ സംസാരിക്കുന്നു
റിയാദ്: റിയാദിലെ കോഴിക്കോട് ജില്ല കെ.എം.സി.സിയുടെ ഉപവിഭാഗമായ സാഹിതി കലാസാംസ്ക്കാരിക വേദി ‘രണ്ട് പുസ്തകങ്ങൾ’ എന്ന പേരിൽ വിവിധ പുസ്തകങ്ങളെ ആധാരമാക്കി സംഘടിപ്പിച്ച പുസ്തകപരിചയ പരിപാടി ശ്രദ്ധേയമായി.
എം.ഐ. തങ്ങള്‍ രചിച്ച ‘ന്യൂനപക്ഷ രാഷ്ട്രീയം: ദര്‍ശനവും ദൗത്യവും’ എന്ന പുസ്തകത്തെ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷാഫി തുവ്വൂർ പരിചയപ്പെടുത്തി. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ദിശാസൂചികയായി വിലയിരുത്തപ്പെടുന്ന ഈ കൃതി, മുസ്ലിം സമുദായം, ജനാധിപത്യം, ഇസ്ലാമികം, രാഷ്ട്രീയ ദൗത്യബോധം തുടങ്ങിയ വിഷയങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന അപൂര്‍വ രാഷ്ട്രീയ ദര്ശനഗ്രന്ഥമാണെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഉയരുന്ന നിരവധി ചോദ്യങ്ങള്‍ക്ക് പുസ്തകം മറുപടി നൽകുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യാതിഥിയായിരുന്ന പ്രശസ്ത പ്രവാസി എഴുത്തുകാരന് ജോസഫ് അതിരുങ്കല്‍, താൻ രചിച്ച ‘മിയ കുള്‍പ്പ’ എന്ന നോവലിനെ സംബന്ധിച്ചും വായനയുടെ പ്രാധാന്യവും വിവിധ എഴുത്തുകാര്‍ അവരുടെ രചനകളിലൂടെ വരച്ചുകാട്ടിയ വായന വൈവിധ്യങ്ങളെയും വളരെ ഹൃദ്യമായി അവതരിപ്പിച്ചു.
സലീം പള്ളിയിൽ നോവലിന്റെ പുസ്തക പരിചയം നടത്തി. കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായിത്തീർന്നുവെങ്കിലും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്ന പ്രവാസിയായ കുഞ്ഞുമോന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതപ്പെട്ട ഈ നോവല്‍ ശ്രദ്ധേയമായ വായനാനുഭവം നല്‍കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിപാടി സെന്‍ട്രല്‍ കമ്മിറ്റി ചെയര്മാന് യു.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. സാഹിതി കലാസാംസ്കാരിക വേദി ചെയര്മാന് സലീം ചാലിയം അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ നാസര്‍ മാങ്കാവ്, ഷമീര്‍ പറമ്പത്ത്, അബ്ദുറഹ്മാന് ഫറോക്ക് തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
മുഖ്യാതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ ജില്ലാ പ്രസിഡൻറ് മുഹമ്മദ് സുഹൈല്‍, വര്‍ക്കിങ് പ്രസിഡൻറ് റഷീദ് പടിയങ്ങല്‍, ട്രഷറര്‍ റാഷിദ് ദയ എന്നിവർ നല്കി. സാഹിതി കണ്‍വീനര്‍ താജുദ്ധീന്‍ ചേനോളി പ്രാർഥനാഗാനം ആലപിച്ചു.
ജില്ല സെക്രട്ടറി ഫൈസല്‍ പൂനൂര് സ്വാഗതവും സാഹിതി വൈസ് ചെയര്മാന് ജാഫര്‍ തങ്ങള്‍ നന്ദിയും പറഞ്ഞു. ജാഫർ സാദിഖ് പുത്തൂര്‍മഠം, അബ്ദുൽ ഗഫൂര്‍ എസ്റ്റേറ്റ്മുക്ക്, കുഞ്ഞോയി കോടമ്പുഴ, അബ്ദുല്‍ ഖാദര്‍ കാരന്തൂര്‍, ഫൈസല്‍ ബുറൂജ്, സഫറുല്ല കൊയിലാണ്ടി, മുഹമ്മദ് പേരാമ്പ്ര തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

