കെ.എം.സി.സി റിയാദ് മുസാഹ്മിയ ഏരിയ കൺവെൻഷൻ
text_fieldsകെ.എം.സി.സി റിയാദ് മുസാഹ്മിയ ഏരിയ കമ്മിറ്റി കൺവെൻഷനിൽനിന്ന്
റിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷ പദ്ധതി കാമ്പയിന്റെ ഭാഗമായി കെ.എം.സി.സി മുസാഹ്മിയ ഏരിയ കമ്മിറ്റി വിപുലമായ കൺവെൻഷൻ നടത്തി.കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇബ്രാഹിം വാഴമ്പുറം അധ്യക്ഷതവഹിച്ചു. സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് മുഖ്യപ്രഭാഷണം നടത്തി.
ആഗോള തലത്തിൽ കെ.എം.സി.സിയുടെ പ്രസക്തിയെകുറിച്ചും സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെകുറിച്ചും അദ്ദേഹം സംസാരിച്ചു. ചെയർമാൻ കുഞ്ഞലവി ഹാജി, ട്രഷർ ആബിദ് പുത്തൂർ, വർക്കിങ് പ്രസിഡന്റ് ഹബീബ് ഉള്ളണം എന്നിവർ സംസാരിച്ചു. അഡ്വ. അനീർ ബാബു, കുടുംബ സുരക്ഷ പദ്ധതി കൺവീനർ സിറാജ് മേടപ്പിൽ എന്നിവർ ആശംസകൾ നേർന്നു. കെ.എം.സി.സി മുസാഹ്മിയ ജനറൽ സെക്രട്ടറി സുബൈർ സ്വാഗതവും വർക്കിംഗ് സെക്രട്ടറി ഷാഹുൽ കുറ്റാളൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

