കെ.എം.സി.സി ദമ്മാം മുബാറകിയ ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
text_fieldsദമ്മാം: കെ.എം.സി.സി ദമ്മാം മുബാറകിയ ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഭാരവാഹികളായി അബ്ദുൽ അസീസ് വയനാട് (ചെയ.), ഷാജി ചാമക്കാല (പ്രസി.), ഫൈസൽ വളാഞ്ചേരി, അഷ്റഫ് നാണി നെളിയിൽ നീലഗിരി, ജംഷീർ റെയിൻബോ, നൗഷാദ് (വൈ. പ്രസി.), അബ്ദുൽ ജലീൽ കോതമംഗലം (ജന. സെക്ര.), മമ്മൂട്ടി വയനാട്, മുഹമ്മദ് ബിലാൽ, ത്വാഹ തിരുവനന്തപുരം, അഷ്റഫ് ചെർപ്പുളശ്ശേരി (സെക്ര.), ഫൈസൽ എ.ആർ. നഗർ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. കെ.എം.സി.സി ദമ്മാം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബ് കൊളത്തൂർ ആമുഖപ്രഭാഷണം നടത്തി.
ആക്ടിങ് പ്രസിഡൻറ് സൈനു കുമിളി ഉദ്ഘാടനം ചെയ്തു. അലി ഭായി ഊരകം പുനഃസംഘടനക്ക് നേതൃത്വം നൽകി. അഫ്സൽ വടക്കേക്കാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷാജി ചാമക്കാല സ്വാഗതവും ഫൈസൽ എ.ആർ. നഗർ നന്ദിയും പറഞ്ഞു.

