Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​ക്ക​റി​യ...

സ​ക്ക​റി​യ വാ​ടാ​ന​പ്പ​ള്ളിയെ കെ.എം.സി.സി അനുസ്മരിച്ചു

text_fields
bookmark_border

റി​യാ​ദ്: ഹ​രി​ത രാ​ഷ്​​ട്രീ​യ പ്ര​സ്ഥാ​ന​ത്തെയും ആ​ശ​യ​ത്തെ​യും ക്രി​യാ​ത്മ​ക​മാ​യി ത​​ന്‍റെ ജീ​വി​ത​ത്തി​ലു​ട​നീ​ളം ചേ​ർ​ത്തു​പി​ടി​ച്ച നേ​താ​വാ​യി​രു​ന്നു സ​ക്ക​റി​യ വാ​ടാ​ന​പ്പി​ള്ളി​യെ​ന്ന് റി​യാ​ദ് കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ലാ​ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം വി​ട​പ​റ​ഞ്ഞ സ​ക്ക​റി​യ​യു​ടെ വി​യോ​ഗ​ത്തി​ൽ ബ​ത്​​ഹ​യി​ലെ കെ.​എം.​സി.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ കാ​ദ​ർ വേ​ന്മേ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല ട്ര​ഷ​റ​ർ ഉ​മ​ർ ഫാ​റൂ​ഖ് മു​ള്ളൂ​ർ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​എ.​ഇ പ്ര​വാ​സ​ത്തി​ന് ശേ​ഷം സൗ​ദി​യി​ലെ​ത്തി ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ റി​യാ​ദി​ലു​ണ്ടാ​യ അ​ദ്ദേ​ഹം ജി​ല്ലാ​ ക​മ്മി​റ്റി​യു​ടെ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി കെ.​എം.​സി.​സി​യെ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ക​യും കാ​ർ​ക്ക​ശ്യ​മാ​യ നി​ല​പാ​ടു​ക​ളി​ലൂ​ടെ ത​​ന്‍റെ ആ​ശ​യ​ത്തെ മു​ന്നോ​ട്ട് ന​യി​ക്കു​ക​യും പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്തും പാ​വ​ങ്ങ​ളെ ചേ​ർ​ത്തു​പി​ടി​ക്കു​ക​യും ഹ​രി​ത രാ​ഷ്​​ട്രീ​യ​ത്തെ നെ​ഞ്ചോ​ട് ചേ​ർ​ത്തു​പി​ടി​ച്ച നേ​താ​വാ​യി​രു​ന്നു സ​ക്ക​റി​യ​യെ​ന്ന് സെ​ൻ​ട്ര​ൽ ക​മ്മ​ിറ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ക​ബീ​ർ വൈ​ല​ത്തൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണ​ത്തി​ൽ അ​നു​സ്മ​രി​ച്ചു.

യോ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി വ​ട​ക്കേ​ക്കാ​ട്, മു​ഹ​മ്മ​ദ് കു​ട്ടി ചേ​ല​ക്ക​ര, ഹി​ജാ​സ് തി​രു​ന​ല്ലൂ​ർ, ഉ​മ​ർ ച​ളി​ങ്ങാ​ട്, സ്വാ​ലി​ഹ് അ​ന്തി​ക്കാ​ട്, നി​സാ​ർ മ​ര​ത​യൂ​ർ, ഉ​സ്മാ​ൻ ത​ളി, സു​ബൈ​ർ ഒ​രു​മ​ന​യൂ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​ൻ​ഷാ​ദ് ക​യ്പ​മം​ഗ​ലം സ്വാ​ഗ​ത​വും സ​ലീം പാ​വ​റ​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു. ശി​ഫ്നാ​സ് ശാ​ന്തി​പു​രം ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudia Arabia News
News Summary - KMCC remembers Zakaria Vadanapally
Next Story