കെ.എം.സി.സി റിഹാബ് ഏരിയ സാമൂഹികസുരക്ഷ പദ്ധതിക്ക് തുടക്കം
text_fieldsജിദ്ദ റിഹാബ് ഏരിയ കെ.എം.സി.സി സാമൂഹികസുരക്ഷ പദ്ധതിയുടെ ഉദ്ഘാടനം ലത്തീഫ് പറമ്പിലിന് ഫോറം കൈമാറി ഹംസ മന്നെത്തൊടി നിർവഹിക്കുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ റിഹാബ് ഏരിയക്കു കീഴിൽ സൗദി നാഷനല്‍ കമ്മിറ്റിയുടെയും ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെയും സാമൂഹികസുരക്ഷ ഫോം വിതരണത്തിന് തുടക്കമായി. റിഹാബ് ഏരിയ കെ.എം.സി.സി ചെയര്മാന് ഹംസ മന്നെത്തൊടി, ഉപദേശക സമിതി അംഗമായ ലത്തീഫ് പറമ്പിലിനും പ്രസിഡന്റ് അബ്ദുറസാഖ് കൊട്ടുക്കര, ഇബ്രാഹിം കൊടക്കാടനും ട്രഷറര്‍ അബ്ദുല്‍ സലാം ചെമ്മല അബൂബക്കര്‍ കോണിക്കലിനും അപേക്ഷഫോറം കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രസിഡന്റ് അബ്ദുൽ റസാഖ് കൊട്ടുക്കര അധ്യക്ഷത വഹിച്ചു.
ജാഫര്‍ പീച്ചന്‍വീടന്‍, ഷഫീഖ് പെരുമണ്ണില്‍, അലി പാറമ്മല്‍ വാഴയൂര്‍, കെ.എ. അഷ്റഫ് ബത്തേരി, സാദിഖ്, സയ്യിദ് ഷഹീര്‍ കൊടുവള്ളി, നൗഷാദ് മുത്തു പാണ്ടിക്കാട്, മുഹമ്മദ് നൗഫല്‍ കുറുവ, ഷൗക്കത്തലി ഓമാനൂര്‍, മുഹമ്മദ് മുല്ലപ്പള്ളി, ഖാദര്‍ മടക്കര, ലത്തീഫ് പറമ്പന്‍ തുടങ്ങിയ കെ.എം.സി.സി ജില്ല, മണ്ഡലം, പഞ്ചായത്ത് നേതാക്കൾ പരിപാടിയില്‍ സംസാരിച്ചു.
ജനറൽ സെക്രട്ടറി അബ്ദുൽ റഊഫ് തിരൂരങ്ങാടി സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ സലാം ചെമ്മല നന്ദിയും പറഞ്ഞു. പ്രവാസലോകത്ത് മലയാളികളുടെ ആകസ്മിക മരണങ്ങള് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിൽ അനാഥരായി പോകുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് കൈത്താങ്ങ് എന്ന നിലക്കാണ് കെ.എം.സി.സി സാമൂഹികസുരക്ഷ പദ്ധതി മരണാനന്തര ആനുകൂല്യം നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

