കെ.എം.സി.സി റിഹാബ് ഏരിയ സമ്മേളനം സമാപിച്ചു
text_fieldsജിദ്ദ കെ.എം.സി.സി റിഹാബ് ഏരിയ സമ്മേളനം അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ സെന്‍ട്രൽ കമ്മിറ്റിക്ക് കീഴിലുള്ള റിഹാബ് ഏരിയ സമ്മേളനം സമാപിച്ചു. നോവൽ ഇന്റര്‍നാഷനൽ സ്‌കൂള്‍ ഓഡിറ്റോറിയത്തിൽ ചേര്‍ന്ന സമ്മേളനം കെ.എം.സി.സി ജിദ്ദ സെന്‍ട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. സെന്‍ട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകരായ ഹസ്സന്‍ ബത്തേരി, വി.വി. അഷ്‌റഫ്, റിട്ടേണിങ് ഓഫിസര്‍ ശിഹാബ് താമരക്കുളം, അബ്ദുറഊഫ് തിരൂരങ്ങാടി, അബ്ദുറസാഖ് കൊട്ടുക്കര എന്നിവര്‍ സംസാരിച്ചു.
അബ്ദുറഊഫ് തിരൂരങ്ങാടി സ്വാഗതവും അബ്ദുസ്സലാം ചെമ്മല നന്ദിയും പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് നറുക്കെടുപ്പും വിവിധ കല, കായിക മത്സരങ്ങളും നടന്നു. നറുക്കെടുപ്പിൽ ഉവൈസ് വെള്ളില (ഒന്നാം സ്ഥാനം), അബ്ദുറഹിമാന്‍ (രണ്ടാം സ്ഥാനം) എന്നിവർ വിജയികളായി. വടംവലി മത്സരത്തിൽ സഹ്‌റാനി ടീം ജേതാക്കളായി. 'കെ.എം.സി.സിയിൽ അംഗമാവുക പ്രവാസത്തിന്റെ നന്മയാവുക' എന്ന പ്രമേയം മുന്‍നിര്‍ത്തി ജിദ്ദയിൽ ആരംഭിച്ച ആദ്യ ഏരിയ സമ്മേളനമായിരുന്നു റിഹാബിലേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

