ഷാഫി ചാലിയത്തിന് ഹാഇൽ കെ.എം.സി.സി സ്വീകരണം നൽകി
text_fieldsമുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഹാഇൽ കെ.എം.സി.സി സ്വീകരണ
പരിപാടിയിൽ സംസാരിക്കുന്നു
ഹാഇൽ: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയത്തിന് ഹാഇൽ കെ.എം.സി.സി സ്വീകരണം നൽകി. ഹബീബ് മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബഷീർ മാള അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി സ്പോട്സ് വിങ് ചെയർമാൻ മുജീബ് ഉപ്പട യോഗം ഉദ്ഘാടനം ചെയ്തു. ‘വർത്തമാന ഇന്ത്യയിലെ മുസ്ലിം ലീഗ്’ എന്ന തലക്കെട്ടിൽ ഷാഫി ചാലിയം പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു.
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും നേടികൊടുക്കാൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധമാണെന്ന് ഷാഫി ചാലിയം പറഞ്ഞു. ഹമീദ് വയനാട്, ലത്തീഫ് സീന പ്ലസ്, ഷാഫി കൊട്ടാരക്കോത്, മൻസൂർ കുന്ദമംഗലം, എ.വി.സി. ഇബ്രാഹിം എന്നിവർ ഷാൾ അണിയിച്ചു. ബാപ്പു എസ്റ്റേറ്റ് മുക്ക് ഉപഹാരം നൽകി ആദരിച്ചു. സകരിയ്യ ആയഞ്ചേരി, നൗഷാദ് ഓമശ്ശേരി, സിറാജുൽ മുനീർ മക്കരപ്പറമ്പ്, സിദ്ദിഖ് മട്ടന്നൂർ, നാസിറുദീൻ ആലപ്പുഴ, റഫീഖ് ചാലിയം എന്നിവർ സംസാരിച്ചു.
സാമൂഹിക സുരക്ഷാപദ്ധതി കോഓഡിനേറ്റർമാർക്കുള്ള ഉപഹാരവും സർട്ടിഫിക്കറ്റ് വിതരണം ഷാഫി ചാലിയം നിർവഹിച്ചു. യോഗത്തിൽ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ബാപ്പു എസ്റ്റേറ്റ് മുക്ക് സ്വാഗതവും കാദർ കൊടുവള്ളി നന്ദിയും പറഞ്ഞു. റഫീഖ് അഞ്ചരക്കണ്ടി, ഹാരിസ് മച്ചക്കുളം, സക്കറിയ പള്ളിപ്രം, സിദ്ദിഖ് എന്നിവർ പരിപാടി നിയന്ത്രിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.