കെ.എം.സി.സി സ്വീകരണം
text_fieldsപച്ചീരി ഫാറൂഖ്, പച്ചീരി സുബൈർ എന്നിവർക്ക് കെ.എം.സി.സി ജിദ്ദ പെരിന്തൽമണ്ണ മുനിസിപ്പൽ കമ്മിറ്റി
സ്വീകരണം നൽകിയപ്പോൾ.
ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ എസ്.ടി.യു മലപ്പുറം ജില്ല ഉപാധ്യക്ഷനും പെരിന്തൽമണ്ണ മുനിസിപ്പൽ പ്രതിപക്ഷ നേതാവുമായ പച്ചീരി ഫാറൂഖ്, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി പച്ചീരി സുബൈറിനും കെ.എം.സി.സി ജിദ്ദ പെരിന്തൽമണ്ണ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ചടങ്ങ് കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് മുത്തു ജൂബിലി അധ്യക്ഷത വഹിച്ചു.
നേതാക്കളായ അഷ്റഫ് താഴെക്കോട്, ഷാ മുഹമ്മദ് തങ്ങൾ, അസൈനാർ കുന്നപ്പള്ളി, മുഹമ്മദ് പുളിക്കാടൻ, സക്കീർ മണ്ണാർമല, അമീർ മാനത്തുമംഗലം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നവാസ് സ്വാഗതവും ട്രഷറർ നിസാർ നന്ദിയും പറഞ്ഞു.

