കെ.എം.സി.സി റാബിഖ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ
text_fields1. കുഞ്ഞിക്കോയ തങ്ങൾ , 2. ഗഫൂർ ചേലേമ്പ്ര, 3. ഗഫൂർ പള്ളിയാളി, 4. ഹാഫിസ് ഒളമതിൽ
റാബിഖ്: കെ.എം.സി.സി റാബിഖ് സെൻട്രൽ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ ബോഡി സൗദി നാഷനൽ കമ്മിറ്റി ട്രഷറർ കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. കുഞ്ഞിക്കോയ തങ്ങൾ അധ്യക്ഷതവഹിച്ചു. കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാസർ നടുവിൽ മുഖ്യപ്രഭാഷണം നടത്തി. ഹാഫിസ് ഒളമതിൽ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എം.സി.സി മക്ക ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, കോവിഡ് സമയത്ത് സന്നദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ട റാബിഖിലെ ഗഫൂർ ചേലേമ്പ്ര, അനസ് മണ്ണാർക്കാട്, മുസ്തഫ വലിയപറമ്പ്, തൗഹാദ് മേൽമുറി, സകീർ പാണ്ടിക്കാട് എന്നിവരെ ആദരിച്ചു. ഗഫൂർ പള്ളിയാളി, അബ്ദുറഹ്മാൻ ഒഴുകൂർ, റഊഫ് വിളയിൽ, ഹംസ ഫൈസി കാളികാവ്, സക്കീർ മേൽമുറി, മൊയ്‌തുപ്പ മേൽമുറി, ഷാഫി തൂത, തൗഹാദ് മേൽമുറി, സലീം പുല്ലാളൂർ എന്നിവർ സംസാരിച്ചു.
കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി ഓർഗനൈസേഷൻ സെക്രട്ടറി അബ്ദുൽ കരീം പുഴക്കാട്ടിരി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. നിഹാൽ ചേലേമ്പ്ര ഖിറാഅത്ത് നടത്തി. ഗഫൂർ ചേലേമ്പ്ര സ്വാഗതവും മൊയ്തുപ്പ മേൽമുറി നന്ദിയും പറഞ്ഞു
ഭാരവാഹികൾ: സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ (ചെയ.), ഗഫൂർ ചേലേമ്പ്ര (പ്രസി.) ഗഫൂർ പള്ളിയാളി (ജന. സെക്ര.), ഹാഫിസ് ഒളമതിൽ (ട്രഷ.), ഹംസ കപൂർ, സക്കീർ മേൽമുറി, സൈദലവി പരവക്കൽ, ഉസ്മാൻ കാരി, സലീം കാളികാവ് (വൈസ് പ്രസി.). മൊയ്‌തുപ്പ മേൽമുറി, ഹംസ മുക്കം, തൗഹാദ് മേൽമുറി, ഷാഫി തൂത, ജാസിർ കൊടിയത്തൂർ.(ജോ. സെക്ര.), ഹംസ ഫൈസി കാളികാവ് (മത കാര്യ ചെയർ.) അബ്ദുറഹ്മാൻ ഒഴുകൂർ, സലീം പുല്ലാളൂർ (വൈസ് ചെയ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

