കെ.എം.സി.സി ഖുർആൻ പാരായണ മത്സരം 'ഇഖ്റഅ 2023' ശ്രദ്ധേയമായി
text_fieldsകെ.എം.സി.സി ജിദ്ദ അനാക്കിഷ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരം
'ഇഖ്റഅ 2023' ഫൈനൽ മത്സരം ഉബൈദുല്ല തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ അനാക്കിഷ് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരം 'ഇഖ്റഅ 2023' ഏറെ ശ്രദ്ധേയമായി. എസ്.ഐ.സി സൗദി നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങള്‍ ഫൈനല്‍ മത്സരം ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുർആൻ മനുഷ്യനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഗ്രന്ഥമാണെന്ന് അദ്ദേഹം പറഞ്ഞു. ആശയ സമ്പുഷ്ടമായ ഖുര്‍ആന്‍ നിശ്ചിത പാരായണ ശാസ്ത്രം അനുസരിച്ച് മാത്രം പാരായണം ചെയ്യപ്പെടേണ്ടതിന്റെ അനിവാര്യത ഉള്‍കൊണ്ടുകൊണ്ട് സംഘടിപ്പിക്കപ്പെടുന്ന പാരായണ മത്സരങ്ങള്‍ പ്രോത്സാഹന ജനകമാണെന്നും ഉബൈദുല്ലാ തങ്ങള്‍ പറഞ്ഞു. കെ.എം.സി.സി അനാക്കിഷ് ഏരിയാ പ്രസിഡന്റ് ബഷീർ കീഴില്ലത്ത് അധ്യക്ഷത വഹിച്ചു.
ജിദ്ദ നാഷനൽ ആശുപത്രി മാനേജിങ് ഡയറക്ടർ വി.പി മുഹമ്മദലി, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ.പി സുലൈമാൻ ഹാജി, കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് നിസാം മമ്പാട്, ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സി.കെ അബ്ദുൽ റസാഖ് മാസ്റ്റർ, ആക്ടിങ് സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ഒ.ഐ.സി.സി റീജിയനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ, നാസർ മച്ചിങ്ങൽ, ഹസ്സൻ ബത്തേരി, ലത്തീഫ് കളരാന്തിരി, ഇല്ല്യാസ് കല്ലിങ്ങൽ, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, നസീർ വാവക്കുഞ്ഞ്, സൈനുൽ ആബിദീൻ തങ്ങൾ, അബൂബക്കർ ദാരിമി ആലമ്പാടി, നജ്മുദ്ദീൻ ഹുദവി, മുജീബ് റഹ്മാൻ, ആഷിഖ് മഞ്ചേരി, ഹിഫ്സുറഹ്മാൻ, ബഷീർ കുറ്റിക്കടവ്, ഫാരിസ് കോങ്ങാട്, യാസർ അറഫത്ത്, ശരീഫ് തെന്നല, മജീദ് കൊടുവള്ളി എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. ശഹബാസ് ഹസ്സൻ ഖിറാഅത്ത് നടത്തി. റഹ്മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും അബ്ദുൽ ഫത്താഹ് താനൂർ നന്ദിയും പറഞ്ഞു. ബഷീർ ആഞ്ഞിലങ്ങാടി, റഫീഖ് മോഡേൺ, സമീർ ചെമ്മംകടവ്, ശരീഫ് അമൽ, ഹാരിസ് ബാബു മമ്പാട്, ഹസീന അഷ്റഫ്, സാബിറ മജീദ്, ജിൻഷീന റഫീഖ്, ഫാസില ബഷീർ, ശഹ്നാസ് ഹസ്സൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അഞ്ച് വിഭാഗങ്ങളിലായി സംഘടിപ്പിച്ച പരിപാടിയിൽ വനിതകളുടെ മത്സരങ്ങൾ ഡോ. മിഷ്ക്കാത്ത് അഷ്റഫ് ഉദ്ഘാടനം ചെയ്തു. മുംതാസ് പാലോളി അധ്യക്ഷത വഹിച്ചു. ഫാത്തിമ നൂറ മുഖ്യാതിഥിയായിരുന്നു. നസീഹ അൻവർ, മുഹ്സിന ടീച്ചർ, ഷമീല മൂസ, ഹാജറ ബഷീർ എന്നിവർ സംസാരിച്ചു.
ജൂനിയർ ആൺകുട്ടികളുടെ മത്സരത്തിൽ മുഹമ്മദ് യാസീൻ, മുഹമ്മദ് ഫായിസ്, നദീം നൂരിഷ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സീനിയർ വിഭാഗത്തിൽ മുഹമ്മദ് ഷാമിൽ ഒന്നാം സ്ഥാനവും, നൂർ മുഹമ്മദ് ഹാരിസ് രണ്ടാം സ്ഥാനവും, നസീർ പെരുമ്പല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ദിൽന ഫാത്തിമ ഒന്നും, നൂഹ റഫീഖ രണ്ടും, ഫാത്തിമ ഹുദ മൂന്നും സ്ഥാനങ്ങൾ നേടി.
സീനിയർ വിഭാഗം വനിതാ മത്സരത്തിൽ ലുബാന അബുട്ടി ഒന്നും, ജാസ്മിൻ പള്ളിയാളി രണ്ടും, സുനൈന റിയാസ് മൂന്നും സ്ഥാനങ്ങൾ നേടി. സബ് ജൂനിയർ വനിതാ വിഭാഗത്തിൽ ആയിശ റിദ വാക്കയിൽ, ബിഷാറ ബഷീർ, ഐമ്മൽ മുത്തലിബ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്കുള്ള സ്വർണ മെഡലുകളും സർട്ടിഫിക്കറ്റുകളും പ്രമുഖ വ്യക്തിത്വങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

