കെ.എം.സി.സി ക്വിസ് മത്സരം: മങ്കട മണ്ഡലം ജേതാക്കൾ
text_fieldsറിയാദ്: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ‘റിവൈവ് സീസൺ രണ്ട്’ കാമ്പയിൻ സമാപന സമ്മ േളനത്തിെൻറ പ്രചാരണാർഥം സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ മങ്കട മണ്ഡലത്തെ പ്രതിനി ധാനം ചെയ്ത് അസീസ് വെങ്കിട്ട, മുഹമ്മദ് അലി ടീം ജേതാക്കളായി. താനൂർ, തിരൂർ, പെരിന്തൽമണ്ണ, മഞ്ചേരി മണ്ഡലം കമ്മിറ്റികൾ സംയുക്തമായി ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മണ്ഡലം കമ്മിറ്റികൾ ഒാരോ ടീമുകളായി മത്സരത്തിൽ പങ്കെടുത്തു. 18 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ തിരൂർ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത സഫീർ തിരൂർ, സലാം പറവണ്ണ ടീം രണ്ടാം സ്ഥാനവും മലപ്പുറം മണ്ഡലത്തെ പ്രതിനിധാനം ചെയ്ത ഹിദായത്തുല്ല, മുജീബ് പൂക്കോട്ടൂർ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ല പ്രസിഡൻറ് മുഹമ്മദ് ടി. വേങ്ങര ഉദ്ഘാടനം ചെയ്തു. ലത്തീഫ് താനാളൂർ പരിപാടി നിയന്ത്രിച്ചു.
സുബൈർ അരിമ്പ്ര ക്വിസ് മാസ്റ്ററായി. സി.പി മുസ്തഫ, ജലീൽ തിരൂർ, സത്താർ താമരത്ത്, അബൂബക്കർ പൊന്നാനി എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കുഞ്ഞിപ്പ തവനൂർ, ഷൗക്കത്ത് കടമ്പോട്ട്, യൂനുസ് കൈതക്കോടൻ, അഷ്റഫ് മോയൻ, അഷറഫ് കൽപകഞ്ചേരി, മുനീർ വാഴക്കാട്, സിദ്ദിഖ് തുവ്വൂർ, ഹമീദ് ക്ലാരി, ഷംസു പൊന്നാനി, ശരീഫ് അരീക്കോട്, മജീദ് മണ്ണാർമല, നാസർ മംഗലത്ത്, സഫീർ തിരൂർ, നൗഫൽ തിരൂർ, ഇസ്മാഇൗൽ താനൂർ, കരീം അപ്പത്തിൽ, ഇസ്ഹാഖ് താനൂർ, ഇക്ബാൽ തിരൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
