ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി പൊതുപരിപാടിയും ഇഫ്താർ സംഗമവും
text_fieldsജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച പൊതുപരിപാടിയിൽ നിന്ന്
ജിദ്ദ: ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി പൊതുപരിപാടിയും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ഷറഫിയ അൽ ഫദൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുൽഫിക്കർ ഒതായി അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി സുനീർ എക്കാപറമ്പ് റമദാൻ സന്ദേശം നൽകി. കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഭാരവാഹികളായ കെ.കെ. മുഹമ്മദ് , അബു കട്ടുപ്പാറ, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് കീഴുപറമ്പ്, കെ.വി. അബ്ദുസ്സലാം, അലി കീഴുപറമ്പ്, അബ്ദു റഷീദ് എക്കാപറമ്പ് എന്നിവർ സംസാരിച്ചു. മറ്റു ഭാരവാഹികളായ കെ.ടി. ബക്കർ കുഴിമണ്ണ, മുഹമ്മദ് അലി അരീകോട്, അബ്ദുറഹിമാൻ തങ്ങൾ, സലിം കീഴുപറമ്പ്, സമദ് ഉറങ്ങാട്ടിരി, അനസ്, മുഹമ്മദ് കപൂർ, ഫിറോസ് എടവണ്ണ, അബൂബക്കർ പള്ളിമുക്ക്, ബന്ന കാവനൂർ, തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി. സുബൈർ കാവനൂർ ഖിറാഅത്ത് നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി മൊയ്തീൻ കുട്ടി കാവനൂർ സ്വാഗതവും ട്രഷറർ മൻസൂർ അരീക്കോട് നന്ദിയും പറഞ്ഞു.

