Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി പ്രീ​മി​യ​ർ സോ​ക്ക​ർ ഇ​ന്ന്

text_fields
bookmark_border
കെ.​എം.​സി.​സി പ്രീ​മി​യ​ർ സോ​ക്ക​ർ ഇ​ന്ന്
cancel
Listen to this Article

ഖ​മീ​സ് മു​ശൈ​ത്ത്: കെ.​എം.​സി.​സി പ്രീ​മി​യ​ർ സോ​ക്ക​ർ മ​ത്സ​രം ശ​നി​യാ​ഴ്ച ന​ട​ക്കും. മ​ന്തി അ​ൽ​ജ​സീ​റ റി​ജാ​ൽ അ​ൽ​മ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​ക്കും കം​ഫ​ർ​ട്ട് ട്രാ​വ​ൽ​സ് റ​ണ്ണേ​ഴ്സ് ട്രോ​ഫി​ക്കും വേ​ണ്ടി കെ.​എം.​സി.​സി ഖ​മീ​സ് മു​ശൈ​ത്ത് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ക​ദി​ന ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ സ​ന്തോ​ഷ് ട്രോ​ഫി ഐ.​എ​സ്.​എ​ൽ താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​ൻ ഫു​ട്ബാ​ളി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കും. ഖാ​ലി​ദി​യ അ​ൽ ദ​മ​ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ വൈ​കീ​ട്ട് 5.30ന് ​കി​ക്കോ​ഫ് ചെ​യ്യും. വി​ജ​യി​ക​ൾ​ക്ക് ഖാ​ലി​ദി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സ് പ്രൈ​സ് മ​ണി സ​മ്മാ​നി​ക്കും. റ​ണ്ണേ​ഴ്സ് പ്രൈ​സ് മ​ണി ശി​ഫ അ​ൽ​ഖ​മീ​സ് പോ​ളി​ക്ലി​നി​ക്കും സ​മ്മാ​നി​ക്കും. സ​ന്തോ​ഷ് ട്രോ​ഫി കേ​ര​ള ക്യാ​പ്റ്റ​ൻ ജി​ജോ ജോ​സ​ഫ്, കേ​ര​ള​നി​ര​യി​ലെ മി​ന്നും താ​ര​ങ്ങ​ളാ​യ ജ​യ്സ​ൽ നി​ല​മ്പൂ​ർ, സ​ഫ്നാ​ദ് വ​യ​നാ​ട്, ഫി​ഫ മ​ഞ്ചേ​രി​യു​ടെ ഷാ​ന​വാ​സ്, ഫ​ഹീം അ​ലി, ഗോ​കു​ലം എ​ഫ്.​സി​യു​ടെ നാ​സ​ർ, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ലെ അ​ജി​ത് ശി​വ​ൻ, അ​ഫ്സ​ൽ മു​ത്തു, ഇ​ന്ത്യ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ വി.​പി. സു​ഹൈ​ർ തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം സൗ​ദി അ​റേ​ബ്യ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന മ​ല​യാ​ളി സോ​ക്ക​ർ താ​ര​ങ്ങ​ളും വി​വി​ധ ടീ​മു​ക​ൾ​ക്കാ​യി ക​ള​ത്തി​ലി​റ​ങ്ങും.

ഹീ​റോ​സ് ജി​സാ​ൻ, കാ​സ്ക് ഖ​മീ​സ്, മൈ ​കെ​യ​ർ ഫാ​ൽ​ക്ക​ൺ എ​ഫ്.​സി, ഫി​ഫ എ​ഫ്.​സി, ലൈ​ഫ് ടൈം ​മെ​ട്രോ, മ​ന്തി ജ​സീ​റ റി​ജാ​ൽ അ​ൽ​മ, ല​യ​ൺ​സ് ഖ​മീ​സ്, ഖ​മീ​സ് സ​നാ​ഇ​യ്യ എ​ന്നീ ടീ​മു​ക​ളാ​ണ് നോ​ക്കൗ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ക്കു​ന്ന ഇ​ല​വ​ൻ​സ് ടൂ​ർ​ണ​മെൻറി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC Premier Soccer
News Summary - KMCC Premier Soccer Today
Next Story