Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി പ്രീ​മി​യ​ർ സോ​ക്ക​ർ: ഫാ​ൽ​ക്ക​ൺ എ​ഫ്.​സി ജേ​താ​ക്ക​ൾ

text_fields
bookmark_border
കെ.​എം.​സി.​സി പ്രീ​മി​യ​ർ സോ​ക്ക​ർ: ഫാ​ൽ​ക്ക​ൺ എ​ഫ്.​സി ജേ​താ​ക്ക​ൾ
cancel
camera_alt

ഖ​മീ​സ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ന​ട​ത്തി​യ ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി പ്ര​സി​ഡ​ൻ​റ് ബ​ഷീ​ർ മൂ​ന്നി​യൂ​ർ ന​ൽ​കു​ന്നു

അ​ബ്ഹ: കെ.​എം.​സി.​സി പ്രീ​മി​യ​ർ സോ​ക്ക​ർ മ​ന്തി അ​ൽ ജ​സീ​റ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ലൈ​ഫ് ടൈം ​മെ​ട്രോ സ്പോ​ർ​ട്സി​നെ ടോ​സി​ലൂ​ടെ മ​റി​ക​ട​ന്ന്​ മൈ ​കെ​യ​ർ ഫാ​ൽ​ക്ക​ൺ എ​ഫ്.​സി ക​പ്പി​ൽ മു​ത്ത​മി​ട്ടു. റി​സ്‌​വാ​നും ജി​ബ്സ​ണും റ​ഹീ​മും ബാ​റി​ന് കീ​ഴി​ൽ വ​ൻ​മ​തി​ലാ​യി നി​ല കൊ​ണ്ട മെ​ട്രോ ടീം ​ക​ലാ​ശ​ക്ക​ളി​യു​ടെ ആ​ദ്യ​പാ​ദ​ത്തി​ൽ ര​ണ്ട് ഗോ​ൾ ലീ​ഡ് നേ​ടി. എ​ങ്കി​ലും അ​വ​സാ​ന മി​നി​റ്റു​ക​ളി​ൽ ഫ​ഹീം അ​ലി​യും ഷാ​ന​വാ​സും ഹാ​ഫി​സും ജു​നൈ​ദും അ​ർ​ഷ​ദും ഉ​ൾ​പ്പെ​ടെ താ​ര​നി​ബി​ഡ​മാ​യ മു​ൻ ചാ​മ്പ്യ​ന്മാ​ർ ന​ട​ത്തി​യ അ​വി​ശ്വ​സ​നീ​യ​മാ​യ തി​രി​ച്ചു​വ​ര​വി​ലൂ​ടെ നേ​ടി​യ ര​ണ്ട് ഗോ​ളു​ക​ൾ മ​ത്സ​രം സ​മ​നി​ല​യി​ലാ​ക്കി.

ഷൂ​ട്ടൗ​ട്ടി​ലും ഇ​രു ടീ​മു​ക​ളും തു​ല്യ​ത പാ​ലി​ച്ച​തോ​ടെ​യാ​ണ് ടോ​സി​ലൂ​ടെ ഫാ​ൽ​ക്ക​ൺ എ​ഫ്.​സി കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ട്രോ​ഫി​യും ഷി​ഫ അ​ൽ ഖ​മീ​സ് മെ​ഡി​ക്ക​ൽ കോം​പ്ല​ക്സ് ന​ൽ​കു​ന്ന 17,777 റി​യാ​ൽ പ്രൈ​സ് മ​ണി​യു​മാ​ണ് ചാ​മ്പ്യ​ന്മാ​ർ​ക്ക് ല​ഭി​ച്ച​ത്. റ​ണ്ണേ​ഴ്സ് അ​പ്പി​ന് റോ​യ​ൽ ട്രാ​വ​ൽ​സ് ട്രോ​ഫ്രി​യും റോ​യ സ്വീ​റ്റ്സ് ന​ൽ​കു​ന്ന 8,888 റി​യാ​ൽ പ്രൈ​സ് മ​ണി​യും ല​ഭി​ക്കും.

ഒ​ന്നാം സെ​മി​യി​ൽ അ​ജ്നാ​സും രാ​മ​നും സു​ബൈ​റും ന​യി​ച്ച കാ​സ്ക് ഖ​മീ​സി​നെ ഷൂ​ട്ടൗ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫാ​ൽ​ക്ക​ൺ എ​ഫ്.​സി ക​ലാ​ശ​പ്പോ​രി​നെ​ത്തി​യ​ത്.

കേ​ര​ള താ​ര​ങ്ങ​ളാ​യ ജി​ജു ജോ​സ​ഫും അ​ഫ്സ​ൽ മു​ത്തു​വും മ​ർ​സൂ​ഖും റാ​ഷി​ദും കീ​പ്പ​ർ ഷാ​ന​വാ​സും അ​ണി​നി​ര​ന്ന ല​യ​ൺ​സ് എ​ഫ്.​സി​ക്കെ​തി​രെ ആ​ധി​കാ​രി​ക ജ​യം നേ​ടി​യാ​ണ് ടീം ​മെ​ട്രോ ഫൈ​ന​ൽ ബെ​ർ​ത്ത് ഉ​റ​പ്പി​ച്ച​ത്. ടൂ​ർ​ണ​മെൻറി​ലെ വ്യ​ക്തി​ഗ​ത മി​ക​വു​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ അ​ർ​ഷി​ദ് (ഒ​ന്നാം സെ​മി മാ​ൻ ഓ​ഫ് ദ ​മാ​ച്ച്), ജി​ജോ ജോ​സ​ഫ് (ര​ണ്ടാം സെ​മി മാ​ൻ ഓ​ഫ് ദ ​മാ​ച്ച്), ഹാ​ഫി​സ് (ഫൈ​ന​ൽ മാ​ൻ ഓ​ഫ് ദ ​മാ​ച്ച്), ആ​ദി​ൽ (ബെ​സ്​​റ്റ്​ ഗോ​ൾ​കീ​പ്പ​ർ), വ​ർ​മ (ബെ​സ്​​റ്റ്​ ഡി​ഫ​ൻ​ഡ​ർ), റി​സ്​​വാ​ൻ (ബെ​സ്​​റ്റ്​ പ്ലെ​യ​ർ) എ​ന്നി​വ​ർ നേ​ടി.

വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ മൂ​ന്നി​യൂ​രും പ്രൈ​സ് മ​ണി മ​ന്തി അ​ൽ ജ​സീ​റ ഡ​യ​റ​ക്ട​ർ കാ​സിം ചേ​റൂ​രും സ​മ്മാ​നി​ച്ചു. റ​ണ്ണേ​ഴ്സ് ട്രോ​ഫി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മൊ​യ്തീ​ൻ ക​ട്ടു​പ്പാ​റ​യും റ​ണ്ണേ​ഴ്സ് പ്രൈ​സ് മ​ണി റോ​യ​ൽ ട്രാ​വ​ൽ​സ് മാ​നേ​ജ​ർ ബ​ഷീ​ർ മ​ല​പ്പു​റ​വും സ​മ്മാ​നി​ച്ചു. ഉ​ബൈ​ദ് അ​ബ​ഹ, സാ​ദി​ഖ് വാ​ദി ബി​ൻ ഹ​ഷ്ബ​ൽ, റ​ഫീ​ഖ് സാ​റ, അ​ഷ്റ​ഫ് ഡി.​എ​ച്ച്.​എ​ൽ, നി​സാ​ർ ക​രു​വ​ൻ തു​രു​ത്തി, റ​ഷീ​ദ് മ​ദീ​ന അ​സ്ക​രി, മി​സ്​​വ​ർ മു​ണ്ടു​പ​റ​മ്പ എ​ന്നി​വ​ർ വി​വി​ധ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ബ​ഷീ​ർ മൂ​ന്നി​യൂ​ർ, മു​ഹ​മ്മ​ദ് കു​ട്ടി മാ​താ​പ്പു​ഴ, മൊ​യ്തീ​ൻ ക​ട്ടു​പ്പാ​റ, സി​റാ​ജ് വ​യ​നാ​ട്, സ​ലീം പ​ന്താ​ര​ങ്ങാ​ടി, ഇ​ബ്രാ​ഹീം പ​ട്ടാ​മ്പി, ഉ​സ്മാ​ൻ കി​ളി​യ​മ​ണ്ണി​ൽ, ഷാ​ഫി തി​രൂ​ർ, ശ​രീ​ഫ് മോ​ങ്ങം, ഉ​മ​ർ ചെ​ന്നാ​രി​യി​ൽ, ഹ​സ്റ​ത്ത് ക​ട​ലു​ണ്ടി, മ​ഹ​റൂ​ഫ് കോ​ഴി​ക്കോ​ട് എ​ന്നി​വ​ർ ടൂ​ർ​ണ​മെൻറി​ന്​ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KMCC Premier Soccer: Falcon FC Winners
Next Story