കെ.എം.സി.സി പ്രീമിയർ; 2023 ലോഗോ പ്രകാശനം ചെയ്തു
text_fieldsകെ.എം.സി.സി പ്രീമിയർ സോക്കർ 2023 കൺവെൻഷൻ മുഹമ്മദ് കുട്ടി മാതാപ്പുഴ ഉദ്ഘാടനം ചെയ്യുന്നു
അബ്ഹ: കെ.എം.സി.സി ഖമീസ് സെൻട്രൽ കമ്മിറ്റി ബലിപെരുന്നാൾ ദിവസം സംഘടിപ്പിക്കുന്ന മന്തി അൽ ജസീറ ട്രോഫിക്കുവേണ്ടിയുള്ള പ്രീമിയർ ട്രോഫി 2023 ലോഗോ ഖമീസ് ജൂബിലി ഓഡിറ്റോറിയത്തിൽ പ്രകാശനംചെയ്തു. മന്തി അൽജസീറ മാനേജിങ് ഡയറക്ടർ മൊയ്തീൻകുട്ടി, ബഷീർ മുന്നിയൂർ, ജലീൽ കാവന്നൂർ, മുഹമ്മദ്കുട്ടി മാതാപ്പുഴ, മുഹമ്മദ് ഖാസിം എന്നിവർ ചേർന്ന് ലോഗോ പ്രകാശനംചെയ്തു.
ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന പ്രീമിയർ സോക്കർ 2023 കൺവെൻഷനിൽ ബഷീർ മുന്നിയൂർ അധ്യക്ഷത വഹിച്ചു. മുഹമ്മദ്കുട്ടി മാതാപ്പുഴ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സിറാജ് വയനാട്, മൊയ്തീൻ കട്ടുപ്പാറ, ഉസ്മാൻ കിളിയമണ്ണിൽ, സലിം പന്താരങ്ങാടി, ഇബ്രാഹിം പട്ടാമ്പി, കാസിം തരീബ് എന്നിവർ സംസാരിച്ചു.

