കെ.എം.സി.സി ദേശീയ സോക്കർ മാറ്റിവെച്ചു
text_fieldsറിയാദ്: സൗദി കെ.എം.സി.സിയുടെ നേതൃത്വത്തിൽ സൗദി അറേബ്യയിൽ സംഘടിപ്പിക്കുന്ന നാഷനൽ ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം മാറ്റിവെച്ചു. ഈ മാസം ഒമ്പതിന് റിയാദിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഫൈനലാണ് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഏതാനും ദിവസത്തേക്ക് മാറ്റിവെച്ചത്. ഫൈനലിനോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും ഒരുക്കിയിരുന്നു.
ആഘോഷങ്ങളെല്ലാം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് മാറ്റിവെക്കുന്നത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സൗദി കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ, ആക്ടിങ് സെക്രട്ടറി ബഷീർ മൂന്നിയൂർ, ചീഫ് കോഓഡിനേറ്റർ മുജീബ് ഉപ്പട, കൺവീനർ ഉസ്മാൻ അലി പാലത്തിങ്ങൽ എന്നിവർ അറിയിച്ചു.

