കെ.എം.സി.സി പന്തല്ലൂർ വില്ലേജ് കൺവെൻഷൻ
text_fieldsപ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന സി.എച്ച്. അബ്ദുറഹ്മാൻ കിടങ്ങയത്തിന് കെ.എം.സി.സി പന്തല്ലൂർ വില്ലേജ് കമ്മിറ്റി ഉപഹാരം സലീം പന്തല്ലൂർ കൈമാറുന്നു
ജിദ്ദ: കെ.എം.സി.സി മലപ്പുറം പന്തല്ലൂർ വില്ലേജ് കമ്മിറ്റി കൺവെൻഷൻ ജിദ്ദയിൽ നടന്നു. കെ.എം.സി.സി പഞ്ചായത്ത് പ്രസിഡന്റ് എം.കെ മുസ്തഫ ഇരുമ്പുഴി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് റഫീഖ് പാറപ്പുറത്ത് (മുത്തു) അധ്യക്ഷത വഹിച്ചു. സി.എച്ച്. അബ്ദുറഹ്മാൻ കിടങ്ങയം (നാണിപ്പ) മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി സലീം പന്തല്ലൂർ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. യുനൂസ് പന്തല്ലൂർ, ബഷീർ പാപ്പിനിപ്പാറ, എം.കെ കുഞ്ഞാൻ, എം.സി മനാഫ്, സലാം മുടിക്കോട്, ശരിഫ് തെക്കുമ്പാട്, ശാഫി പുളിക്കൽ, മുജീബ് കിഴക്കുംപറമ്പ്, നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. മുസ്തഫ മുടിക്കോട്, യാസർ കിഴക്കുംപറമ്പ് എന്നിവരുടെ നേത്യത്വത്തിൽ ഇശൽ വിരുന്ന് അരങ്ങേറി. മൂന്നു വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ യോഗത്തിൽ തെരഞ്ഞെടുത്തു. എം.കെ മുസ്തഫ, ബഷീർ പാപ്പിനിപ്പാറ എന്നിവർ കൗൺസിൽ നടപടികൾ നിയന്ത്രിച്ചു.
32 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കെ.എം.സി.സി പന്തല്ലൂർ വില്ലേജ് കമ്മിറ്റി ചെയർമാൻ സി.എച്ച്. അബ്ദുറഹ്മാൻ കിടങ്ങയത്തിന് ചടങ്ങിൽ വെച്ച് യാത്രയയപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

