കെ.എം.സി.സി ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം
text_fieldsജിദ്ദ അനാകിഷ് ഏരിയ കെ.എം.സി.സി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: അനാകിഷ് ഏരിയ കെ.എം.സി.സി ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. നിരപരാധികളായ ഫലസ്തീൻ സിവിലിയന്മാരെ കൊന്നൊടുക്കുന്ന സയണിസ്റ്റ് ഭീകരതക്കെതിരെ ലോകജനത ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർഥിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഏരിയ കമ്മിറ്റി പ്രസിഡൻറ് ബഷീർ കീഴില്ലത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പുതുതായി തെരഞ്ഞെടുത്ത കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾക്ക് സ്വീകരണവും നൽകി.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ ആമുഖ പ്രഭാഷണം നടത്തി. ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം, ട്രഷറർ വി.പി. അബ്ദുറഹ്മാൻ വെള്ളിമാട്കുന്ന്, വൈസ് പ്രസിഡൻറ് ഹസ്സൻ ബത്തേരി, അഷ്റഫ് കോങ്ങയിൽ, മുഹമ്മദലി അരീക്കോട്, ബഷീർ കുറ്റിക്കടവ്, റഹ്മത്ത് അലി എരഞ്ഞിക്കൽ, മുംതാസ് ടീച്ചർ, നസീഹ ടീച്ചർ എന്നിവർ സംസാരിച്ചു.
ഏരിയ ജനറൽ സെക്രട്ടറി എ.സി. മുജീബ് സ്വാഗതവും ട്രഷറർ അഹമ്മദ് ഫത്താഹ് നന്ദിയും പറഞ്ഞു. റിച്ചു ബഷീർ ഖിറാഅത്ത് നടത്തി. ഫാരിസ് കോങ്ങാട്, ബഷീർ ആഞ്ഞിലങ്ങാടി, ശരീഫ് തെന്നല, ഗഫൂർ കൊണ്ടോട്ടി, നാസർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

