കോട്ടക്കല്‍ കെ.എം.സി.സി സ്നേഹ സംഗമവും ഇശല്‍ നൈറ്റും സംഘടിപ്പിക്കുന്നു
text_fieldsറിയാദ്: കെ.എം.സി.സി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സ്ട്രോങ്ങ് സിക്സ് മോയിസ് കാമ്പയിെൻറ ഭാഗമായി ഇശല്‍ നൈറ്റും കലാകായിക മത്സരങ്ങളും സംഘടിപ്പിക്കും.
ആഗസ്റ്റ് 14-ന് റിയാദ് സുലൈ സഹാദ ഇസ്തിറാഹയിൽ രാത്രി 8.30 മുതൽ മണ്ഡലത്തിലെ പ്രവർത്തകരെ പങ്കെടുപ്പിച്ച് സ്നേഹസംഗമവും ഇശൽ നൈറ്റും സംഘടിപ്പിക്കാന്‍ മണ്ഡലം കെ.എം.സി.സി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
പരിപാടിയുടെ ഭാഗമായി ഫുട്ബാള്‍ മത്സരം, വടംവലി, ഷൂട്ട് ഔട്ട്, ബലൂണ്‍ പൊട്ടിക്കല്‍ തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ആഘോഷ പരിപാടികളുടെ സമയക്രമം യോഗം ചര്‍ച്ച ചെയ്തു തീരുമാനിച്ചു. വിജയത്തിനായി കോഓഡിനേറ്റർമാരെ യോഗം തെരഞ്ഞെടുത്തു. ബത്ഹയില്‍ ചേർന്ന യോഗത്തില്‍ മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡൻറ് മൊയ്തീന് കുട്ടി പുവ്വാട് അധ്യക്ഷത വഹിച്ചു.
ചെയര്മാന് അബൂബക്കര്‍ സി.കെ പാറ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല വൈസ് പ്രസിഡൻറ് മൊയ്തീന് കുട്ടി പൊന്മള, മണ്ഡലം പ്രസിഡൻറ് ബഷീര്‍ മുല്ലപ്പള്ളി, മറ്റു ഭാരവാഹികളായ ഹാഷിം കുറ്റിപ്പുറം, ഫൈസല്‍ എടയൂര്‍, ദിലൈബ് ചാപ്പനങ്ങാടി, ഫര്ഹാന് കാടാമ്പുഴ, മജീദ് ബാവ, ഇസ്മാഈല്‍ പൊന്മള, സിറാജ് കോട്ടക്കല്‍, നൗഷാദ് കണിയേരി, ഹമീദ്, മുഹമ്മദ് കല്ലിങ്ങല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഷ്റഫ് പുറമണ്ണൂര്‍ സ്വാഗതവും ട്രഷറർ ഗഫൂര്‍ കൊന്നക്കാട്ടില്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

