കെ.എം.സി.സി ‘സന്നാഹം 2025’ ഫാമിലി മീറ്റ് സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി ജിദ്ദ മലപ്പുറം താഴെക്കോട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച 'സന്നാഹം 2025' ഫാമിലി മീറ്റിൽ ഇസ്ഹാഖ്
പൂണ്ടോളി സംസാരിക്കുന്നു
ജിദ്ദ: ‘ഒന്നിച്ചിരിക്കാം ഇത്തിരി നേരം’ എന്ന തലക്കെട്ടിൽ കെ.എം.സി.സി ജിദ്ദ മലപ്പുറം താഴെക്കോട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ‘സന്നാഹം 2025’ ഫാമിലി മീറ്റ് സംഘടിപ്പിച്ചു.
ജിദ്ദ ഹറാസത്തിലെ അൽ ഹസ്സ വില്ലയിൽ നടന്ന മീറ്റ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. മണ്ഡലം കെ.എം.സി.സി സെക്രട്ടറി കെ.കെ ശാഹുൽ ഹമീദ് അധ്യക്ഷതവഹിച്ചു. നാഷനൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽ നാസർ എടവനക്കാട് മുഖ്യപ്രഭാഷണം നടത്തി. വി.പി മുസ്തഫ, അബ്ദുറഹിമാൻ വെള്ളിമാട്കുന്ന്, സി.കെ റസാഖ് മാസ്റ്റർ, നാസർ മച്ചിങ്ങൽ, ഇസ്ഹാഖ് പൂണ്ടൊളി, അഷ്റഫ് താഴെക്കോട്, സാബിൽ മമ്പാട്, ജില്ലാ ഭാരവാഹികളായ നാണി ഇസ്ഹാഖ്, ഇ.സി അഷ്റഫ്, മുസ്തഫ കോഴിശ്ശീരി, മണ്ഡലം ജനറൽ സെക്രട്ടറി നാസർ പാക്കത്ത് തുടങ്ങിയവർ സംസാരിച്ചു.
വിജ്ഞാനപ്രദമായ ക്വിസ് മത്സരം സലീം മലയിലിന്റെ നേതൃത്വത്തിൽ നടന്നു. ആകർഷകമായ മത്സരത്തിൽ യഥാക്രമം മുസ്തഫ കട്ടുപ്പാറ, ഇക്ബാൽ മേലാറ്റൂർ, ജാബിർ പാക്കത്ത് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി മർജാൻ തമൂർ സ്പോൺസർ ചെയ്ത സമ്മാനങ്ങൾക്ക് അർഹരായി.
യൂനുസ് നേതൃത്വം നൽകിയ ഇശൽ സന്ധ്യക്ക് റഹീം കാക്കൂർ, മുസ്തഫ വേങ്ങര, സുധീർ പാലായിൽ, ശരീഫ് താഴെക്കോട്, ഷബീറലി താഴെക്കോട്, ഫാസിൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. വാശിയേറിയ കമ്പവലി മത്സരത്തിന് അബ്ദുറഹ്മാൻ സനാഇയ നേതൃത്വം നൽകി. മുതുകുംപുറം, പുത്തൂർ, സനാഇയ ടീമുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പരിപാടിയുടെ വിജയത്തിനായി കമ്മിറ്റി ഭാരവാഹികളായ അലി ഹൈദർ, പി.കെ മുജീബ്, എം.ടി സദഖ, പി. സിറാജ്, എൻ. യൂനുസ്, എം.ടി സിദ്ധീഖ്, ഷബീർ അലി, ശരീഫ് ആലടി, അഷ്കർ അലി, അഫ്സൽ ബാബു, ഇല്ലിയാസ് എന്നിവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി സി.എച്ച് ജലീൽ സ്വാഗതവും ട്രഷറർ നാസർ തവളേങ്ങൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

