കെ.എം.സി.സി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി റിയാദ് മുറൂജ് ഏരിയ കമ്മിറ്റി അൽ മസീഫ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽനിന്ന്.
റിയാദ്: കെ.എം.സി.സി റിയാദ് മുറൂജ് ഏരിയ കമ്മിറ്റി അൽ മസീഫ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. പ്രഗൽഭരായ ഡോക്ടർമാരുടെ സേവനത്തോടെ അത്യാധുനിക സംവിധാനത്തിൽ നടന്ന ക്യാമ്പ് കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷുഹൈബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. മുറൂജ് ഏരിയ കമ്മിറ്റി പ്രസിഡന്റ് ഖാലിദ് പറമ്പിൽപീടിക അധ്യക്ഷത വഹിച്ചു. ക്യാമ്പിനോടനുബന്ധിച്ച് പ്രവാസികളനുഭവിക്കുന്ന വിവിധ ആരോഗ്യ വിഷയങ്ങളെ അടിസ്ഥാനമാക്കി ഡോ. അമീന ഹസൻ ആരോഗ്യ ബോധവത്ക്കരണ ക്ലാസ് എടുത്തു.
കെ.എം.സി.സി മുറൂജ് ഏരിയ അംഗങ്ങൾക്കും ക്യാമ്പിൽ പങ്കെടുത്തവർക്കും തുടർ ചികിത്സക്കായി പ്രത്യേക ഡിസ്കൗണ്ടുകൾ അടങ്ങിയ പ്രിവിലേജ് കാർഡിന്റെ പ്രകാശനം മസീഫ് ക്ലിനിക് എം.ഡി മുഷ്താഖ് അലി നിർവഹിച്ചു. സെൻട്രൽ കമ്മറ്റി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി ആദ്യ കാർഡ് വിതരണം ചെയ്തു. കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ്, രക്തസമ്മർദ്ദം, പ്രമേഹം, ശരീരഭാര സൂചിക (ബി.എം.ഐ) തുടങ്ങിയ വിവധ ടെസ്റ്റുകളും ജനറൽ വിഭാഗത്തിൽ ഡോ.അമീന ഹസ്സൻ, ഡെന്റൽ വിഭാഗത്തിൽ ഡോ. കൃഷ്ണ മോഹൻ എന്നിവരുടെ സേവനവും ക്യാമ്പിൽ ലഭ്യമായിരുന്നു.
കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് നാസർ മാങ്കാവ്, ജില്ല കമ്മിറ്റി ഭാരവാഹികളായ മജീദ് മണ്ണാർമല, കരീം കനാപുറം, മുറൂജ് ഏരിയ ചെയർമാൻ ഇബ്രാഹിം ഓമശ്ശേരി എന്നിവർ സംസാരിച്ചു. ഭാരവാഹികളായ ഹംസ വളരാട്, പരീദ് കുട്ടി ആയക്കാട്, ഹാരിസ് കളത്തിങ്ങൽ, സമദ് കൊറളോട്ടി, റിയാസ് കോഴിക്കോട്, അബ്ദുൽ കരീം എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. ഗഫൂർ പുഴക്കാട്ടിരി, നിഷാദ് കരിപ്പൂർ എന്നിവർ ഫാമിലികൾ അടങ്ങിയ 200 ഓളം പേരുടെ രജിസ്ട്രേഷന് നേതൃത്വം നൽകി. കെ.എം.സി.സി മുറൂജ് ഏരിയ പ്രവർത്തകർ, മസീഫ് ക്ലിനിക് സ്റ്റാഫുകൾ തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഷബീർ കളത്തിൽ സ്വാഗതവും ട്രഷറർ ഷബീറലി ഒതായി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

