കെ.എം.സി.സി ‘എസ്റ്റീം 2024’ പരിപാടി സംഘടിപ്പിച്ചു
text_fieldsയാംബു: കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി ‘എസ്റ്റീം 2024’ എന്ന ശീർഷകത്തിൽ പൊതുപരിപാടി സംഘടിപ്പിച്ചു. സെൻട്രൽ കമ്മിറ്റി ഓഫിസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സെൻട്രൽ കമ്മിറ്റി ഉപദേശകസമിതി ചെയർമാൻ മുസ്തഫ മൊറയൂർ ഉദ്ഘാടനം ചെയിതു. പ്രസിഡന്റ് നാസർ നടുവിൽ അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി സമദ് പട്ടനിൽ മുഖ്യാതിഥിയായിരുന്നു. സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത കെ.പി.എ കരീം താമരശ്ശേരിയെ ചടങ്ങിൽ ആദരിച്ചു. സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി ചെയർമാൻ അയ്യൂബ് എടരിക്കോട്, സമദ് പട്ടനിൽ, നാസർ നടുവിൽ, നിയാസ് പുത്തൂർ, അലിയാർ മണ്ണൂർ, ഗഫൂർ പട്ടാമ്പി എന്നിവർ ചേർന്ന് പൊന്നാടയും ഉപഹാരവും നൽകി. വിവിധ ഏരിയ കമ്മിറ്റികൾക്ക് വേണ്ടി അബ്ദുറസാഖ് നമ്പ്രം, ഫസൽ വേങ്ങര, ഹനീഫ തോട്ടത്തിൽ (ടൗൺ), ശംസുദ്ദീൻ കണ്ണമംഗലം, ആസാദ് (ബദർ), അബ്ദുറഷീദ്, മുസ്തഫ മഞ്ചേശ്വരം, ഷബീർ ഹസ്സൻ, അലിയാർ മണ്ണൂർ, ഷറഫു പാലീരി (ഷർഖ് ), അബ്ദുറഹീം കരുവന്തിരുത്തി, അബ്ബാസ് അലി, ഫിറോസ്, അഷ്റഫ് മൗലവി കണ്ണൂർ (റോയൽ കമ്മീഷൻ), അർഷദ് ശരീഖ് (അൽ ഈസ്) എന്നിവർ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
യാംബു സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ കെ.എം.സി.സി സുരക്ഷാപദ്ധതിയിൽ 1,357 അംഗങ്ങൾ ചേർന്നതായി അബ്ദുൽ ഹമീദ് കൊക്കച്ചാൽ അറിയിച്ചു. 2023 റമദാൻ റിലീഫിന്റെ ഭാഗമായി സമാഹരിച്ച ഫണ്ടിൽ നിന്നും യാംബുവിൽ നിന്നും പ്രവാസം മതിയാക്കി മടങ്ങിയ പ്രയാസമനുഭവിക്കുന്ന കെ.എം.സി.സി പ്രവർത്തകർക്ക് കാരുണ്യഹസ്തം എന്ന പേരിൽ ഈ വർഷം സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയെക്കുറിച്ച് മാമുക്കോയ ഒറ്റപ്പാലം വിശദീകരിച്ചു. കഴിഞ്ഞ വർഷത്തെ ഹജ്ജ് വളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ മദീന കെ.എം.സി.സി നേതാവും ഹജ്ജ് വളണ്ടിയർ കോർഡിനേറ്ററുമായ ഗഫൂർ പട്ടാമ്പി നൽകി. ബേപ്പൂർ മണ്ഡലം കെ.എം.സി.സി നടപ്പിലാക്കുന്ന സി.എച്ച് സെന്റർ ധനസമാഹരണത്തിന്റെ ഭാഗമായി നടത്തുന്ന 'പെർഫ്യൂം ചാലഞ്ച്' റോയൽ കമ്മീഷൻ പ്രസിഡന്റ് അബ്ദുറഹീം കരുവന്തിരുത്തി, ഗഫൂർ പട്ടാമ്പിക്ക് നൽകി വിതരണം ചെയ്തു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നിയാസ് പുത്തൂർ സ്വാഗതവും അലിയാർ മണ്ണൂർ നന്ദിയും പറഞ്ഞു. ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ കരീം പുഴക്കാട്ടിരി, മൂസാൻ തളിപ്പറമ്പ്, അഷ്റഫ് കല്ലിൽ, ബഷീർ താനൂർ, സുബൈർ ചേലേമ്പ്ര, ഹസ്സൻ കുറ്റിപ്പുറം എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

