Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി 'കി​സാ​ൻ സ​ഭ' സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കെ.​എം.​സി.​സി കി​സാ​ൻ സ​ഭ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

കെ.​എം.​സി.​സി ദ​മ്മാം ടൗ​ൺ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘കി​സാ​ൻ സ​ഭ’ മ​ഹ​മൂ​ദ് പൂ​ക്കാ​ട് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ദ​മ്മാം: ക​ർ​ഷ​ക​രു​ടെ ക​ഴു​ത്തി​ൽ കു​രു​ക്കാ​യി മാ​റു​ന്ന കാ​ർ​ഷി​ക ബി​ല്ലു​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ട​നെ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കെ.​എം.​സി.​സി ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​ത​ല​സ്ഥാ​ന​ത്തി​​‍െൻറ അ​തി​രു​ക​ളി​ൽ ആ​ഴ്ച​ക​ളാ​യി ക​ർ​ഷ​ക​ർ കാ​ത്തു​നി​ൽ​ക്കു​ക​യാ​ണെ​ന്നും അ​വ​രു​ടെ ദൃ​ഢ​നി​ശ്ച​യ​ത്തെ ക​ടു​ത്ത ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യോ ഭ​യ​പ്പെ​ടു​ത്തി​യോ ഇ​ല്ലാ​താ​ക്കാ​നാ​കി​ല്ലെ​ന്നും ടൗ​ൺ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഐ​ക്യ​ദാ​ര്‍ഢ്യ സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ർ​ഷ​ക പ്ര​ക്ഷോ​ഭം രാ​ജ്യ​ത​ല​സ്ഥാ​ന​ത്തി​െൻറ അ​തി​രു​ക​ളി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ മാ​ത്രം ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​മ​ല്ല, രാ​ജ്യ​മെ​മ്പാ​ടു​മു​ള്ള ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​യാ​ണ​ത്. ഈ ​അ​ർ​ഥ​ത്തി​ൽ ക​ർ​ഷ​ക​പ്ര​ക്ഷോ​ഭം ഒ​രോ ഇ​ന്ത്യാ​ക്കാ​ര​‍െൻറ​യും ആ​ശ​ങ്ക​യാ​ണ്. ഇ​ത് ഏ​തെ​ങ്കി​ലും രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യു​മാ​യി ചേ​ർ​ന്ന രാ​ഷ്​​ട്രീ​യ യു​ദ്ധ​മ​ല്ല.

അ​ടി​സ്ഥാ​ന വ​ർ​ഗ​ത്തി​െൻറ പോ​രാ​ട്ട​മാ​ണി​ത്. അ​വ​കാ​ശ​ങ്ങ​ൾ​ക്കും ജീ​വ​നു​മൊ​പ്പം കൃ​ഷി​യും വ്യ​വ​സാ​യ​വും സം​ര​ക്ഷി​ക്കാ​നു​മു​ള്ള പോ​രാ​ട്ട​മാ​ണി​ത്. ആ ​പോ​രാ​ട്ട​ത്തി​ൽ അ​വ​ർ രാ​ജ്യ​ത്തി​െൻറ പ​ര​മാ​ധി​കാ​ര​വും മ​തേ​ത​ര​ത്വ​വും ജ​നാ​ധി​പ​ത്യ​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്നു. ഭ​ര​ണ​ഘ​ട​ന ത​ത്ത്വ​ങ്ങ​ളോ​ട് സ​മ​ർ​പ്പി​ത​മാ​യ രാ​ഷ്​​ട്രീ​യ​പോ​രാ​ട്ടം ഇ​വി​ടെ രൂ​പ​പ്പെ​ടു​ന്നു. ഉ​ള്ള​ട​ക്ക​ത്തി​ലെ ഈ ​വ്യ​ക്ത​ത ബോ​ധ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് ഇ​ന്ത്യ​യു​ടെ മ​തേ​ത​ര മ​ന​സ്സും ക​ർ​ഷ​ക​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ക​ക്ഷി​ക​ളും പ്ര​ക്ഷോ​ഭ​ത്തെ പി​ന്തു​ണ​ക്കു​ന്ന​ത്. ഭീ​ക​ര​വാ​ദ​ത്തി​െൻറ​യും തീ​വ്ര​വാ​ദ​ത്തി​െൻറ​യും ക​ണ്ണി​ലൂ​ടെ വ​ള​ച്ചൊ​ടി​ച്ച് വി​കൃ​ത​മാ​ക്ക​പ്പെ​ട്ട ലോ​ക​വീ​ക്ഷ​ണം മാ​ത്ര​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​റി​നെ ന​യി​ക്കു​ന്ന​തെ​ന്നും ഇ​തി​ന് രാ​ജ്യം വ​ലി​യ വി​ല​കൊ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്നും ഐ​ക്യ​ദാ​ര്‍ഢ്യ സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

'അ​ന്നം ത​രു​ന്ന ക​ർ​ഷ​ക​ര​ക്ക് അ​ന്നം ത​രു​ന്ന നാ​ട്ടി​ൽ ഐ​ക്യ​ദാ​ർ​ഢ്യം' എ​ന്ന ശീ​ർ​ഷ​ക​ത്തി​ലാ​ണ്​ കി​സാ​ൻ സ​ഭ സം​ഘ​ടി​പ്പി​ച്ച​ത്. ദ​മ്മാം ഹോ​ളി​ഡേ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി.​എ. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹ​മൂ​ദ് പൂ​ക്കാ​ട് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സ​ക​രി​യ്യ ഫൈ​സി, ഹ​മീ​ദ് വ​ട​ക​ര, അ​ഷ്‌​റ​ഫ് ആ​ള​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​സ്‌​ലം ക​രി​പ്പൂ​ർ സ്വാ​ഗ​ത​വും ഖ​മ​റു​ദ്ദീ​ൻ കൊ​ടു​വ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു. അ​ന​സ് പ​ട്ടാ​മ്പി ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC'Kisan Sabha'
Next Story