കെ.എം.സി.സി മഹ്ജർ ഏരിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsജിദ്ദ: മഹ്ജർ ഏരിയ കെ.എം.സി.സി കമ്മിറ്റിയും ന്യൂ ഗുലൈൽ പോളിക്ലിനിക്കും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് അബ്ദുൽ കരീം കൊടക്കാട് അധ്യക്ഷത വഹിച്ചു. ന്യൂ ഗുലൈൽ പോളിക്ലിനിക് സി.ഇ.ഒ അബ്ദുൽ ഗഫൂർ, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, വൈസ് പ്രസിഡൻറ് മുഹമ്മദ് ബാവ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സലിം മുണ്ടേരി സ്വാഗതവും റിയാസ് പിലാക്കൽ നന്ദിയും പറഞ്ഞു. സക്കറിയ ബാസിത്ത് ഖിറാഅത്ത് നടത്തി.
ഡോ. അനസ് വയലിൽ, ഡോ. അസ്ന പാമ്പോടൻ മുഹമ്മദ് എന്നിവരുടെ മേൽനോട്ടത്തിൽ കെ. സാലിം, റിജോ, ടി.കെ ഷൗക്കത്തലി, കെ. സെയ്ദ്, എ.കെ നവാസ്, എം. റിഷാദ് മഹറൂഫ് എന്നിവർ ലാബ്ആൻഡ് മെഡിക്കൽ സർവീസ് അസിസ്റ്റൻസ് നൽകി. കെ.കെ മുസ്തഫ, ഇസ്മായിൽ മഞ്ചേരി, ജാഫർ മോങ്ങം, ശിഹാബ് ഒറ്റത്ത്, ഹംസ മണ്ണൂർ, ബീരാൻകുട്ടി വയനാട്, അബ്ദുല്ല വേങ്ങര, യൂനുസ് നാലകത്ത്, അബ്ദുൽ ജലീൽ ചെമ്മല, മുഹമ്മദ് ഒഴുകൂർ, ഫസൽ റഹ്മാൻ വള്ളിക്കുന്ന്, ജാഫർ കുരിക്കൾ, അബ്ദുൽ അസീസ്, വി.കെ. ഉസ്മാൻ, അബ്ദുൽ ജലീൽ തിരുവാലി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

