കെ.എം.സി.സി ഖുൻഫുദ രക്തശേഖരണ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി ഖുൻഫുദ കമ്മിറ്റി സംഘടിപ്പിച്ച
രക്തദാന ക്യാമ്പ്
ഖുൻഫുദ: അന്താരാഷ്ട്ര രക്തദാന ദിനത്തിൽ കെ.എം.സി.സി ഖുൻഫുദ കമ്മിറ്റി ഖുൻഫുദ ജനറൽ ആശുപത്രി ബ്ലഡ് ബാങ്ക് ഡിപ്പാർട്മെന്റുമായി സഹകരിച്ച് ഹാജിമാർക്കായി രക്തശേഖരണ ക്യാമ്പ് സംഘടിപ്പിച്ചു.
അമ്പതോളം പേർ പങ്കെടുത്തു. ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ ഒരു ക്യാമ്പ് കെ.എം.സി.സി സംഘടിപ്പിക്കുന്നത്. ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ. ഹസ്സൻ സഹറാനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാരുണ്യപ്രവർത്തനങ്ങളിൽ കെ.എം.സി.സി കാണിക്കുന്ന സേവനസന്നദ്ധതയെ അദ്ദേഹം പ്രശംസിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഗഫൂർ, ജനറൽ സെക്രട്ടറി ഫൈസൽ ബാബു, ആബിദ്, സമദ് പൊന്നോത്ത്, സലാം ഡോൾഫിൻ, സലിം ബഹനി, റിയാസ്, ഹബീബ്റഹ്മാൻ, മുഹമ്മദലി മങ്ങാടൻ തുടങ്ങിയവർ നേതൃത്വം നൽകി. അത്യാവശ്യഘട്ടങ്ങളിൽ ഹാജിമാർക്ക് വേണ്ടിയുള്ള മുൻകരുതൽ എന്ന നിലക്കാണ് രക്തം ശേഖരിച്ചുവെക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

