കെ.എം.സി.സി ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി ജിദ്ദ ഏറനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ പരിപാടിയിൽ ഡോ. മധു ക്ലാസെടുക്കുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ ഏറനാട് മണ്ഡലം കമ്മിറ്റി ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ശറഫിയ അബീർ മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡോ. മധു ക്ലാസെടുത്തു.
പോസ്ട്രേറ്റ്, കിഡ്നി, കരൾ തുടങ്ങിയവയുടെ അസുഖങ്ങളെക്കുറിച്ചു അദ്ദേഹം സംസാരിച്ചു. പോസ്റ്ററേറ്റ് കാൻസർ പ്രവാസികൾ ശ്രദ്ധിക്കാതെ പോകുന്ന അപകടമാണെന്നും ഇതിന്റെ ലക്ഷണങ്ങൾ ഉള്ളവർ പ്രത്യകിച്ചും, 50 വയസ്സിന് മുകളിലുള്ളവർ പി.എസ്.എ ടെസ്റ്റുകൾ ചെയ്യുന്നത് ഉചിതമായിരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്ററേറ്റ് കാൻസർ നേരത്തെ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചു മാറ്റാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബക്കർ എക്കാപറമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി ജിദ്ദ ഏറനാട് മണ്ഡലം പ്രസിഡന്റ് സുൽഫീക്കർ ഒതായി അധ്യക്ഷത വഹിച്ചു. ജിദ്ദ കേരള പൗരാവലിയും അബീറും സംയുക്തമായി നൽകുന്ന ഹെൽത്ത് പ്രിവിലേജ് കാർഡ് വിതരണം ഉദ്ഘാടനം അലി തേക്ക് തോട് നിർവഹിച്ചു. കാർഡ് ഉപോയോഗത്തെക്കുറിച്ച് കബീർ കൊണ്ടോട്ടി വിശദീകരിച്ചു. ഹിഫ്സുറഹിമാൻ, വാസു എന്നിവർ കാർഡ് വിതരണത്തിൽ പങ്കാളികളായി. മണ്ഡലം ജനറൽ സെക്രട്ടറി മൊയ്ദീൻ കുട്ടി കാവനൂർ സ്വഗതം പറഞ്ഞു. സുനീർ എക്കാപറമ്പ്, റഷീദ് എക്കാപറമ്പ്, കെ.സി. മുഹമ്മദ്, സലിം കീഴുപറമ്പ്, അലി പത്തനാപുരം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

