കെ.എം.സി.സി ‘ഗസൽ നിലാവ്’ ഗാനവിരുന്ന് സംഘടിപ്പിച്ചു
text_fieldsപ്രതീകാത്മക ചിത്രം
ജിദ്ദ: മലപ്പുറം ജില്ല കെ.എം.സി.സി ‘ഗസൽ നിലാവ്’ എന്ന പേരിൽ ഗാനവിരുന്ന് സംഘടിപ്പിച്ചു. ജിസാൻ അലീത് റോഡിൽ മരുഭൂമിയിൽ ഖൈമ വില്ലേജിൽ സംഘടിപ്പിച്ച പരിപാടി വേറിട്ട അനുഭവമായിരുന്നു.
ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് അബ്ദുൽ റസാഖ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡൻറ് സീതി കൊളക്കാടൻ പരിപാടി നിയന്ത്രിച്ചു. വി.പി. മുസ്തഫ, ഹുസൈൻ കരിങ്കര, മുഹമ്മദ് കുട്ടി പാണ്ടിക്കാട് ആശംസകൾ നേർന്നു.
മൻസൂർ ഫറൂക്കിന്റെ നേതൃത്വത്തിൽ കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് ഓർക്കസ്ട്രക്ക് കീഴിൽ ജിദ്ദയിലെ പ്രശസ്ത ഗായകന്മാരായ മിർസ ശരീഫ്, ജമാൽ പാഷ, മുംതാസ് അബ്ദുറഹ്മാൻ എന്നിവർക്കൊപ്പം സീതി കൊളക്കാടൻ, മുഹമ്മദ് കുട്ടി അരിമ്പ്ര , ഹസീന അഷ്റഫ്, നവാസ് പെരിന്തൽമണ്ണ, റഹ്മത്ത് അലി എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജില്ല ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ, മറ്റു ഭാരവാഹികളായ ഇലിയാസ് കല്ലിങ്ങൽ, ജലാൽ തേഞ്ഞിപ്പലം, അബ്ബാസ് വേങ്ങൂർ, നൗഫൽ ഉള്ളാടൻ, അഫ്സൽ നാറാണത്ത്, റഹ്മത്ത് അലി, സുനീർ എരഞ്ഞോളി, അസർത് അലി, ഫൈറൂസ്, യൂസുഫ്, സുഹൈൽ മഞ്ചേരി, ഹംസ കൂട്ടി, മുസ്തഫ മാസ്റ്റർ, സാദിക്ക് ചിറയിൽ, റാഫി ഒലിയിൽ, റൗഫ് തിരുരങ്ങാടി, ജാഫർ വെന്നിയൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സാബിൽ മമ്പാട് നന്ദി
പറഞ്ഞു.

