കെ.എം.സി.സി ‘ബേപ്പൂരാരവം 2022’ സംഘടിപ്പിച്ചു
text_fieldsജിദ്ദ കെ.എം.സി.സി ബേപ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘ബേപ്പൂരാരവം 2022’ സമാപന സമ്മേളനം അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ജിദ്ദ കെ.എം.സി.സി ബേപ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘ബേപ്പൂരാരവം 2022’ ജിദ്ദ ഹറാസാത്ത് ഇസ്തിറാഹ ഖാലിദിയയിൽ നടന്നു. സമാപന ദിവസത്തിലെ ആദ്യ സെഷൻ ജിദ്ദ കെ.എം.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സൈദലവി രാമനാട്ടുകര അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഫൈസൽ മണലൊടി സ്വാഗതവും കൺവീനർ ബഷീർ കീഴില്ലത്ത് നന്ദിയും പറഞ്ഞു.
കുടുംബിനികൾക്കായി നടന്ന പായസ മത്സരത്തിൽ സമീറ ഇഖ്‌ബാൽ ഒന്നാം സ്ഥാനവും റസീന നജീർ രണ്ടാം സ്ഥാനവും നേടി. മൈലാഞ്ചി മത്സരത്തിൽ പി.വി. നിജിനയും ഹാലിയയും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. കുട്ടികളുടെ കളറിങ് മത്സരം സീനിയർ വിഭാഗത്തിൽ എം.പി. അജ്‌വ, ഇഷ ഫാത്തിമ, ജൂനിയർ വിഭാഗം ദുആ ഫാത്തിമ, ഫൈസ മറിയം, സബ് ജൂനിയർ വിഭാഗം ഇഖ്‌റ സഫിയ, മിന ഫാത്തിമ, ലെമൺ സ്പൂൺ സീനിയർ മുഹമ്മദ് ഫാസ്, ഫാത്തിമ റിൻസ, ജൂനിയർ ഹയ സൈജൽ, മുഹമ്മദ് ലിഷാൻ, സബ് ജൂനിയർ നഷ, മുഹമ്മദ് സഹൻ, മ്യൂസിക്കൽ ചെയർ സീനിയർ റമിൻ മുഹമ്മദ്, ആയിഷ, ജൂനിയർ ഫാത്തിമ നബാഹ്, ഇഖ്‌റ സഫിയ, കാൻഡി കലക്ഷൻ മെൽസാർ, നിഷ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
മുതിർന്നവർക്കായി സംഘടിപ്പിച്ച ചാക്ക് റൈസിൽ സാദിഖ് ഒന്നും ഇംദാദ് പള്ളിക്കര രണ്ടും സ്ഥാനങ്ങൾ നേടി. മ്യൂസിക്കൽ ടയർ ഇനത്തിൽ ഇംദാദ് പള്ളിക്കര ഒന്നാം സ്ഥാനവും ഷഹീർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗം ഷൂട്ടൗട്ട് മത്സരത്തിൽ മുഹമ്മദ് ഫാസ് ജേതാവായി.
സമാപന സമ്മേളനം ജിദ്ദ കെ.എം.സി.സി പ്രസിഡൻറ് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അഷ്‌റഫ് കോങ്ങയിൽ അധ്യക്ഷത വഹിച്ചു. ‘ആധുനിക ലോകത്തെ കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ നാസർ വെളിയങ്കോട് പ്രഭാഷണം നടത്തി.
വി.പി. അബ്ദുൽ റഹ്‌മാൻ, ശിഹാബ് താമരക്കുളം, ടി.കെ. അബ്ദുൽ റഹ്‌മാൻ, ഇബ്രാഹിം കൊല്ലി, മാമു നിസാർ തുടങ്ങിയവർ ആശംസ നേർന്നു. കാസർകോട് ജില്ല കെ.എം.സി.സിയുടെ നേതൃത്വത്തിൽ പാട്ട് മക്കാനി, ജിദ്ദയിലെ വിവിധ ഗായിക, ഗായകന്മാർ പങ്കെടുത്ത ഇശൽ നിലാവ്, സ്കിറ്റ്, എയിംസ് ടീമിന്റെ ഒപ്പന, കമ്പവലി മത്സരം തുടങ്ങിയവ അരങ്ങേറി. ജനറൽ സെക്രട്ടറി സാലിഹ് പൊയിൽതൊടി സ്വാഗതവും വൈസ് പ്രസിഡൻറ് കെ. സംജാദ് നന്ദിയും പറഞ്ഞു. അബ്ദുൽ റഹ്‌മാൻ മണ്ണൂർ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

