Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തബൂക്കിൽ കെ.എം.സി.സി ആഘോഷം സംഘടിപ്പിച്ചു

text_fields
bookmark_border
തബൂക്കിൽ കെ.എം.സി.സി ആഘോഷം സംഘടിപ്പിച്ചു
cancel

തബൂക്ക്: മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറം നിയോജക മണ്ഡലത്തിൽ നേടിയ 85,327 വോട്ടിെൻറ ചരിത്ര ഭൂരിപക്ഷവും, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് പ്രതിനിധികളായ എ.എം. ഷാജഹാൻ (പാപനാശം), എസ്.എസ്.ബി. സെയ്യിദ് ഫാറൂഖ് ബാഷ (വാണിയമ്പാടി) എന്നിവർ നേടിയ ഉജ്ജ്വല വിജയവും തബൂക്കിലെ കെ.എം.സി.സി പ്രവർത്തകർ ആഘോഷിച്ചു. ഷാര അൽ ആം സൂക്കിലെ ചില്ലീസ് റസ്റ്റാറൻറിൽ നടന്ന ചടങ്ങിൽ കേക്ക് മുറിച്ചും മധുരപാനീയങ്ങൾ വിതരണം ചെയ്തുമാണ് പ്രവർത്തകർ സന്തോഷം പങ്കിട്ടത്.

ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി ലാലു ശൂരനാട്, കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി സമദ് ആഞ്ഞിലിങ്ങാടി എന്നിവർ സംസാരിച്ചു. നൗഷാദ് കരുനാഗപ്പള്ളി, സാലി പട്ടിക്കാട്, കബീർ പൂച്ചാമം, സാജിദ് കണ്ണൂർ, ഇസ്ഹാഖ് കണ്ണൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ആഘോഷ പരിപാടികൾക്ക് ഇസ്മാഈൽ പുള്ളാട്ട്, നിസാം ടി.ബി.ആർ, എൻജി. യാസർ, ഗഫൂർ മണ്ണാർക്കാട്, ഹംസ ടി.എൻ പുരം, അലി പുതുപൊന്നാനി, സൽമാൻ, നജീബ്, ആദിൽ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KMCC organized a celebration in Tabuk
Next Story